HOME
DETAILS
MAL
മേളകള്‍ ബഹിഷ്ക്കരിക്കുമെന്ന് അധ്യാപക സംഘടനകള്‍
backup
October 16 2016 | 20:10 PM
കോതമംഗലം: അധ്യാപകരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാക്കാത്തതിലും ബ്രോക്കണ്‍ സര്‍വീസ് പെന്ഷന് പരിഗണിക്കാത്തതിലും പ്രതിഷേധിച്ച് വിദ്യാഭ്യാസ മേളകള്‍ ബഹിഷ്ക്കരിക്കാന്‍ സംയുക്ത അധ്യാപക സമിതി തിരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രി അധ്യാപക സംഘടന പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്താന്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തില്‍ മേളകള്‍ ബഹിഷ്ക്കരിക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് യോഗം വിലയിരുത്തി.
നോബിള്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എല്‍ദോ കുര്യാക്കോസ് കെ.പി.എസ്.ടി.എ,വി.കെ.ഷെമീര്‍ കെ.എ.ടി.എഫ്, എസ്.സന്തോഷ് കുമാര്‍, എ.എച്ച്.എസ്.ടി.എ, പി.കെ.സുബൈര്‍ കെ.യു.ടി.എ, കെ.എം അബ്ദുല്‍ കരീം കെ.എസ്.ടി.യു, സിബി.ജെ അടപ്പൂര്, സി.കെ സാജു, വിന്‍സെന്റ് ജോസഫ്, വി.എ മുഹമ്മദ്, ബേസില്‍ കുര്യാന് മാത്യുസ്, കെ.യു ജോസഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."