കണ്ണൂരില്‍ സ്‌നേഹസംഗമം 25ന്
കണ്ണൂര്‍: രാഷ്ര്ട്രീയവും അല്ലാത്തതുമായ എല്ലാവിധ അക്രമങ്ങളും അവസാനിപ്പിച്ച് നാടിന്റെ ശാന്തിയിലേക്കു നയിക്കാനുള്ള ആഹ്വാനവുമായി കണ്ണൂരില്‍ വിപുലമായ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ സര്‍വകലാശാലാ എന്‍.എസ്.എസ് വിഭാഗവും വിവിധ സാമൂഹ്യ പ്രസ്ഥാനങ്ങളും വ്യാപാരി വ്യവസായി സംഘടനകളും ചേര്‍ന്ന് 25നാണ് 'സ്‌നേഹസംഗമം' എന്ന പേരിലുള്ള കൂട്ടായ്മയൊരുക്കുന്നത്. എന്‍.എസ്.എസ് വിഭാഗവും ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള കിഡ്‌നി ഫൗണ്ടേഷനും ജില്ലയിലെ കലാലയങ്ങളിലൂടെ നടത്തുന്ന മാനവ കാരുണ്യ യാത്രയുടെ തുടര്‍ച്ചയായാണു സ്‌നേഹസംഗമം. സംഗമത്തിന്റെ ഭാഗമായി 1001 പേര്‍ അന്നു രക്തദാനം നടത്തും. ഉപവാസം, വിദ്യാര്‍ഥികളും പൊതുജനങ്ങളുമുള്‍പ്പെടെ പതിനായിരംപേര്‍ അണിനിരക്കുന്ന സമാധാന റാലി, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളും ഒരുക്കുന്നുണ്ട്. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അധ്യക്ഷനായി. ബിഷപ് ഡോ. അലക്‌സ് വടക്കുംതല, ഫാ. ഡേവിസ് ചിറമ്മല്‍, ചേംബര്‍ പ്രസിഡന്റ് സി.വി ദീപക്, പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.ടി ശശി, സെക്രട്ടറി എന്‍.പി.സി രംജിത്ത് സംസാരിച്ചു. ഭാരവാഹികള്‍: ഡോ. ഖാദര്‍ മാങ്ങാട് (ചെയ.), സി ജയചന്ദ്രന്‍, സി.വി ദീപക്, ദേവസ്യ മേച്ചേരി (വൈസ് ചെയ.), ഫാ. ഡേവിസ് ചിറമ്മല്‍ (ജനറല്‍ കണ്‍വീനര്‍), കെ.പി മുഹമ്മദ്, വി ഗോപിനാഥന്‍, എന്‍.പി.സി രംജിത്ത് (കണ്‍വീനര്‍മാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."