അല്‍ അഖ്സയില്‍ ജൂതര്‍ക്ക് അവകാശമില്ലെന്ന യുനെസ്കോ പ്രമേയം സ്വാഗതാര്‍ഹം: ഒ.ഐ.സി
റിയാദ്: ജറൂസലേമിലെ അല്‍ അഖ്സയിലെ പള്ളിയുമായും അല്‍ ബുറാഖ് ഭിത്തിയുമായും ജൂതര്‍ക്ക് മതപരമായ ബന്ധമില്ലെന്ന് വ്യക്തമാക്കുന്ന പ്രമേയം അംഗീകരിച്ച യുനെസ്കോ തീരുമാനത്തെ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്പറേഷന് സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസം പാരിസില്‍ ചേര്‍ന്ന യുനെസ്കോയുടെ യോഗമാണ് ചരിത്രപരമായ പ്രമേയം അംഗീകരിച്ചത്. അല്‍ അഖ്സ പള്ളിയിയിലും അല്‍ ബുറാഖ് ഭിത്തിയിലുമുള്ള ആധിപത്യം മുസ്ലിംകള്ക്ക് മാത്രമാണെന്ന പ്രമേയമാണ് യുനെസ്കോ അംഗീകരിച്ചത്.
യുനെസ്കോയുടെ കണ്ടെത്തലുകള്‍ സത്യസന്ധമാണെന്നും ഇതിനെ സ്വാഗതം ചെയ്യുന്നതായും ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഇയാദ് അമിന്‍ മദനി വ്യക്തമാക്കി. പ്രമേയം അംഗീകരിക്കല്‍ മാത്രമാക്കി ചുരുക്കാതെ ജൂതരാഷ്ട്രമായ ഇസ്റാഈലിന്റെ കടന്നുകയറ്റം അവസാനിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും യുനെസ്കോ തായാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീന്, ജറുസലേം, അല്‍ ഖലീല്‍ എന്നിവിടങ്ങളിലുള്ള ഇസ്ലാമിക പൈതൃകങ്ങള്‍ സംരക്ഷിക്കാനും യുനെസ്കോ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."