ആംആദ്മി നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: അഴിമതിക്കെതിരേ നോട്ടിസ്, പോസ്റ്റര്‍ പ്രചാരണം നടത്തിയത് തടഞ്ഞുവെന്നാരോപിച്ച് ആംആദ്മി നല്കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആംആദ്മി പാര്‍ട്ടി നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് കെ സുരേന്ദ്ര മോഹന്റെതാണ് ഉത്തരവ്. തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കിലും അഴിമതിക്കെതിരേ ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവ പതിക്കുന്നതിനും വാഹന പ്രചാരണത്തിനും കമ്മിഷന് അനുമതി നല്കിയിരുന്നുവെന്നു ഹരജിയില്‍ പറയുന്നു.
പിന്നീട് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്നായിരുന്നു ഹരജിയിലെ വാദം. ഹരജി പരിഗണിച്ച കോടതി ഇതു സംബന്ധിച്ച് ഇപ്പോള്‍ ഉത്തരവിനു മുതിരുന്നില്ലെന്നും ഹരജിക്കാരന്റെ പരാതി തെരഞ്ഞെടുപ്പ് നിരീക്ഷകന് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവ് നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."