മലേഷ്യന്‍ നാരങ്ങ മുതല്‍ കോകൊ പിറ്റ് വരെ; കോഹിനൂരില്‍ കാര്‍ഷിക പ്രദര്‍ശനം
തേഞ്ഞിപ്പലം: ജൈവകൃഷിയുടെ മേന്മ തൊട്ടുണര്‍ത്തി കോഹിനൂരില്‍ കാര്‍ഷിക പ്രദര്‍ശന മേള ശ്രദ്ധേയമാകുന്നു. 28,29 തിയതികളില്‍ തേഞ്ഞിപ്പലത്തു നടക്കുന്ന കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് കാര്‍ഷിക പ്രദര്‍ശനം നടക്കുന്നത്. ഉല്‍പന്നങ്ങള്‍ വാങ്ങിക്കാനുള്ള അവസരവുമുണ്ട്.
കാര്‍ഷിക ഉപകരണങ്ങളും വിത്തുകളും ചെടികളുമുള്‍പ്പെടെ ഒട്ടേറെ സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ട്. കാരറ്റ്, ബീറ്റ്‌റൂട്ട്, മുരിങ്ങ, നീല കാബേജ്, പയര്‍, തക്കാളി, വഴുതനങ്ങ, മുളക് തുടങ്ങി ജൈവകൃഷിക്കാവശ്യമായ തൈകളും മേളയില്‍ സുലഭം. വെണ്ട, കൈപ്പ,തക്കാളി, ബീട്ട്‌റൂട്ട്, പടവലം, ബീന്‍സ്, ചീര, കോളിഫ്‌ളവര്‍, മത്തന്‍, കാബേജ്, വഴുതന തുടങ്ങി ഇരുപത്തിയഞ്ചിലധികം വിത്തുകള്‍ വിവിധ സ്റ്റാളുകളില്‍നിന്നു വിലകൊടുത്തു വാങ്ങാം.
മായക്കര അസ്മറി അഗ്രോ ഇന്‍പുട്ട് മാനിഫോക്‌ചേഴ്‌സ് തയാറാക്കിയ വിത്തുകള്‍ മുളപ്പിക്കാനുതകുന്ന കോകൊ പിറ്റ്, ബയോമിക്‌സ് തുടങ്ങിയ വളങ്ങളും ചകിരിച്ചോറിനെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്‌ക്കരിച്ചെടുത്ത ഇഷ്ടിക രൂപത്തില്‍ നിര്‍മിച്ചെടുത്ത ജൈവ ഉല്‍പന്നമായ എകൊപേറ്റും മേളയില്‍ വില്‍പനയ്ക്കുണ്ട്.
പ്രദര്‍ശന മേളയുടെ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് സി.പി.എം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍ നിര്‍വ്വഹിച്ചു. ടി. പ്രഭാകരന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."