ബാലാവകാശ സംരക്ഷണ കമ്മിഷനില്‍ കേസ് വര്‍ക്കര്‍ ഒഴിവ്
മലപ്പുറം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ പോക്സോ സെല്ലില്‍ ഒരു കേസ് വര്‍ക്കറുടെ ഒഴിവുണ്ട്. പ്രതിമാസം 30,000 രൂപ പ്രതിഫലം ലഭിക്കും. അപേക്ഷകര്‍ രാജ്യത്തെവിടെയും യാത്ര ചെയ്യാന്‍ സന്നദ്ധരായിരിക്കണം. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ അടിസ്ഥാന പരിജ്ഞാനം, സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. ഇതില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലായിരിക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ പരിജ്ഞാനം, വൈദഗ്ധ്യം എന്നിവയാണ് മറ്റ് അടിസ്ഥാന യോഗ്യതകള്‍. ഉയര്‍ന്ന പ്രായപരിധി 40 വയസ്. യോഗ്യതകളുടെയും പ്രവൃത്തി പരിചയത്തിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷാ ഫോമും വിവരങ്ങളും കമ്മിഷന് ഓഫിസിലും വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സെക്രട്ടറി, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്, വാന്റോസ് ജങ്ഷന്, കേരള സര്‍വകലാശാല പി.ഒ, തിരുവനന്തപുരം 695034 വിലാസത്തില്‍ നവംബര്‍ 10 നകം ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."