HOME
DETAILS
MAL
ബംഗാളില്‍ തല ഛേദിച്ച നിലയില്‍ സ്ത്രീകളുടെ മൃതദേഹം കണ്ടെത്തി
backup
October 18 2016 | 06:10 AM
കൊല്‍ക്കത്ത: ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂരില്‍ തലയില്ലാത്ത നിലയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തി. ഇവരെ നരബലിക്ക് വിധേയമാക്കിയതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
തമലുക് പൊലിസ് സ്റ്റേഷന് പരിധിയിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. 18 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം 60 കിലോമീറ്റര്‍ അകലെ നന്ദിഗ്രാം പൊലിസ് സ്റ്റേഷന് പരിധിയില്‍ രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി.
ഇരു മൃതദേഹങ്ങളിലും ചന്ദനവും പൂക്കളും കുങ്കുമവുമെല്ലാം കണ്ടതിനെ തുടര്‍ന്നാണ് ഇത് നരബലിയാണെന്ന സംശയം പൊലിസിനുണ്ടാവുന്നത്. മൃതദേഹത്തിന്റെ തല കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."