സിസി ബസ് വെയ്റ്റിങ് ഷെഡ് പുതുക്കിപണിയും
മീനങ്ങാടി: മീനങ്ങാടി പഞ്ചായത്തിലെ സിസി ബസ് വെയ്റ്റിങ് ഷെഡിന് ശാപമോക്ഷമായി. നാലുപതിറ്റാണ്ടിലേറെ പഴക്കമുള്ളതും വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ ദിവസേന ഉപയോഗിക്കുന്നതുമായ വെയ്റ്റിങ് ഷെഡിന്റെ അപകടാവസ്ഥയെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സി.ഡബ്ല്യു.സി സ്വമേധയാ കേസ് എടുത്തിരുന്നു. പഞ്ചായത്തിന്റെ ഭാഗത്തു നിന്നും അനൂകുലമായ നപടികള്‍ വൈകിയപ്പോള്‍ പൊലിസ് മുഖാന്തിരം സമന്‍സ് നല്കി പഞ്ചായത്ത് സെക്രട്ടറിയെ സി.ഡബ്ല്യു.സി ഓഫിസില്‍ വിളിച്ചുവരുത്തിയപ്പോഴാണ് പ്രശ്ന പരിഹാരത്തിനു വഴിയൊരുക്കിയത്. ബസ് കാത്തിരിപ്പു കേന്ദ്രം പുതുക്കിപ്പണിയുന്നതിന് ആവശ്യമായ തുക വകയിരുത്തി പ്രൊജക്ട് തയാറാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയിട്ടുണ്ടെന്നും, പ്രൊജക്ട് എത്രയും വേഗം ആരംഭിച്ച് സുരക്ഷിതമായ ബസ് കാത്തിരിപ്പു കേന്ദ്രം പുതുക്കിപ്പണിയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി സി.ഡബ്ല്യു.സിയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."