HOME
DETAILS

ഭൂമിവിതരണത്തില്‍ വ്യാപക ക്രമക്കേടെന്ന് അന്വേഷണ റിപ്പോര്‍ട്ട്

  
backup
October 19 2016 | 23:10 PM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95

 


കല്‍പ്പറ്റ: ജില്ലയില്‍ 'ആശിക്കും ഭൂമി ആദിവാസിക്ക്' പദ്ധതി പ്രകാരം വാങ്ങിയ ഭൂമിയില്‍ വ്യാപകമായ തിരിമറി നടന്നെന്ന് ഐ.സി ബാലകൃഷണന്‍ എം.എല്‍.എയുടെ അന്വേഷണറിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് നല്‍കി. ആദിവാസി ഭൂമി ഇടപാടില്‍ വ്യാപകതട്ടിപ്പ് നടന്നുവെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കെ.പി.സി.സി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി പ്രകാരം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആദിവാസികള്‍ക്കു വാങ്ങി നല്‍കിയ ഭൂമികളെല്ലാംതന്നെ ഉപയോഗയോഗ്യമല്ല എന്നതാണ് ഐ.സി ബാലകൃഷ്ണന്‍ കെ.പി.സി.സിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ കാതല്‍.
തവിഞ്ഞാല്‍ പഞ്ചായത്തിലെ വെണ്‍മണിയില്‍ സെന്റിന് 5,000 രൂപവച്ചു നല്‍കി സ്വകാര്യവ്യക്തി വാങ്ങിയ ഭൂമി 26,500 രൂപക്ക് സര്‍ക്കാര്‍ എടുത്തതില്‍ ക്രമക്കേടുണ്ട്. വഴി സൗകര്യമില്ലാത്ത ഈ ഭൂമി ഇടപാടില്‍ മാത്രം കോടികള്‍ സര്‍ക്കാരിനു നഷ്ടമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പല ആദിവാസികള്‍ക്കും ഇപ്പോഴും ഇങ്ങനെ ഭൂമിയുണ്ടെന്ന വിവരം പോലുമറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദയഗിരികുന്നിനുമുകളില്‍ അരിവാള്‍ രോഗികള്‍ക്ക് വാങ്ങിയ തേയിലത്തോട്ടം 2005ല്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലമാണ്. നിരന്തരം രാസകീടനാശിനികള്‍ പ്രയോഗിക്കുന്ന തേയിലത്തോട്ടം പോലുള്ള സ്ഥലങ്ങള്‍ അരിവാള്‍ രോഗികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന കാര്യം പോലും ജില്ലാ കലക്‌റുടെ നേതൃത്വത്തിലുള്ള ഭൂമിയെടുപ്പുസമിതി ശ്രദ്ധിച്ചില്ല. മാനന്തവാടി ബ്ലോക്ക് പ്രസിഡന്റായിരുന്ന എം.ജി ബിജുവിന്റെ വാര്‍ഡിലാണ് എറ്റവുമധികം തട്ടിപ്പുനടന്ന ഈ രണ്ടുഭൂമിയുമെന്നും റിപ്പേര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വ്യാപക ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കെ.പി.സി.സി സമിതി അന്വേഷിക്കുകയോ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശചെയ്യുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago