HOME
DETAILS
MAL
അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു
backup
October 20 2016 | 02:10 AM
ആറ്റിങ്ങല്‍: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു.
ആറ്റിങ്ങല്‍ വിളയില്‍മൂല ചരുവിള വീട്ടില്‍ രമേശന്‍-ശോഭ ദമ്പതികളുടെ മകന്‍ ബോസ് (23) ആണ് ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
രാത്രി 8 മണിയോടെ ആറ്റിങ്ങല്‍-ചിറയിന്‍കീഴ് റോഡില്‍ എ.സി.എ.സി നഗറിലായിരുന്നു അപകടം. എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയശേഷം കണ്‍സെപ്റ്റ്‌റോയല്‍ എന്‍ഫീല്‍ഡ് കമ്പനിയില്‍ സര്‍വീസ് അഡ്വൈസറായി ജോലി നോക്കി വരികയായിരുന്നു. കമ്പനിയില്‍ നിന്നും വീട്ടിലേയ്ക്ക് വരുമ്പോഴായിരുന്നു അപകടം. ഗ്രീഷ്മ സഹോദരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."