HOME
DETAILS

ആരും തിരുത്തിയില്ല; മങ്ങലേല്‍ക്കാത്ത സൗഹൃദവും റെക്കോര്‍ഡും

  
backup
October 20, 2016 | 8:01 PM

%e0%b4%86%e0%b4%b0%e0%b5%81%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99

കോഴിക്കോട്: 1984ലെ ട്രെയ്‌നിങ് ബാച്ചില്‍ നിന്ന് തുടങ്ങിയതാണ് അജയകുമാറിന്റെയും റോയ് ജോസഫിന്റേയും സൗഹൃദം. ഈ വര്‍ഷം സംസ്ഥാന പൊലിസ് കായികമേളയ്ക്കായി മെഡിക്കല്‍ കോളജ് സിന്തറ്റിക് ട്രാക്കിലെത്തിയപ്പോഴും അതിന് ഒട്ടും മങ്ങലേറ്റിട്ടില്ല. അവരുടെ റെക്കോര്‍ഡുകള്‍ക്കും. 200 മീറ്ററില്‍ റോയ് ജോസഫിന്റെ പേരിലും ഹൈജംപില്‍ അജയകുമാറിന്റെ പേരിലുമാണ് നിലവിലുള്ള റെക്കോര്‍ഡ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവരിട്ട റെക്കോര്‍ഡ് ഇതുവരെ ആരും തിരുത്തിയിട്ടില്ല.
തങ്ങളുടെ റെക്കോര്‍ഡ് ആരെങ്കിലും തിരുത്തുന്നുണ്ടോ എന്നു നോക്കുന്നതിനൊപ്പം പഴയ ബാച്ചിന്റെ ഓര്‍മകള്‍ അയവിറക്കാനും മേളയ്ക്കിടെ സമയം കണ്ടെത്തുന്നുണ്ട് ഈ എസ്.പിയും ഡി.വൈ.എസ്.പിയും. 2.01 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് അജയകുമാര്‍ നാഷനല്‍ പൊലിസ് മീറ്റില്‍ റെക്കോര്‍ഡിട്ടതെങ്കില്‍ റോയിയുടെ റെക്കോര്‍ഡ് പൊലിസ് സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റിലാണ്. 21.09 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് റോയ് റെക്കോര്‍ഡിട്ടത്.
വേള്‍ഡ് പൊലിസ് മീറ്റിലും നാഷനല്‍ ഗെയിംസിലും ഇരുവര്‍ക്കും മെഡല്‍ ലഭിച്ചിട്ടുണ്ട്. കോതമംഗലം സ്വദേശിയായ റോയ് പി. ജോസഫ് ഇപ്പോള്‍ കണ്ണൂരില്‍ ഡെപ്യൂട്ടി കമാന്‍ഡന്റും അജയകുമാര്‍ തിരുവനന്തപുരത്ത് അസി. കമാന്‍ഡന്റുമാണ്. അടുത്ത കായികമേളയിലും തങ്ങളുടെ സൗഹൃദവും റെക്കോര്‍ഡും ഇതുപോലെ നിലനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആദ്യദിന മത്സരത്തിനു ശേഷം ഇരുവരും മടങ്ങിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago