മെഡി.കോളജ് ഹോസ്റ്റലിലെ മതില് ശാസ്ത്രീയമായി പുനര്‍നിര്‍മിക്കും:മന്ത്രി
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് പി.ഐ.പി.എം.എസ് ഹോസ്റ്റലിനു പുറകില്‍ തകര്‍ന്ന മതില് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു.
അപകട ഭീഷണി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. സോയില്‍ നെയിലിങ് എന്ന പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും പുനര്‍നിര്‍മാണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്.
1.60 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പണികള്‍ക്കായി വകുപ്പ് നല്‍കിയിരിക്കുന്നത്. ധനകാര്യവകുപ്പുമായി കൂടിയാലോചിച്ച് അടിയന്തരമായി നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.തോമസ് മാത്യു, സൂപ്രണ്ട് ഡോ.എം.എസ്. ഷര്‍മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജോബി ജോണ്‍, ഡോ.സന്തോഷ് കുമാര്‍, പൊതുമരാമത്ത് വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."