HOME
DETAILS
MAL
ജക്കാര്‍ത്ത സ്ഫോടനക്കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവ്
backup
October 20 2016 | 21:10 PM
ഐ.എസ് തീവ്രവാദികള്‍ വിധി കേട്ടത് സന്തോഷത്തോടെ
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഐ.എസ് ആക്രമണത്തിനു ബോംബ് നിര്‍മിച്ചു നല്കിയ പ്രതിക്ക് 10 വര്‍ഷം തടവ്. ദോദി സുരിദ് (23) എന്ന ഐ.എസ് അനുകൂലിക്കാണ് കോടതി ശിക്ഷവിധിച്ചത്. ശിക്ഷാവിധിയെ പ്രതി ആഹ്ലാദത്തോടെയാണ് വരവേറ്റത്. കഴിഞ്ഞ ജനുവരിയില്‍ ജക്കാര്‍ത്തയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടിരുന്നു.
കേസില്‍ 40 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. പൊലിസ് പോസ്റ്റിനു സമീപം പൊട്ടിത്തെറിച്ച ചാവേറുകള്‍ക്ക് ബോംബ് നിര്‍മിച്ചു നല്‍കിയത് ദോദിയായിരുന്നു. 48 കാരനായ മറ്റൊരു പ്രതിക്ക് കോടതി നാലു വര്‍ഷം തടവ് വിധിച്ചു. ഇയാളും പുഞ്ചിരിയോടെയാണ് വിധി കേട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."