HOME
DETAILS

സംസ്ഥാനത്തിന്റെ ജലസമ്പത്ത്: സര്‍ക്കാര്‍ കണക്കെടുക്കുന്നു

  
backup
October 21 2016 | 19:10 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4


തൊടുപുഴ: സംസ്ഥാനത്തിന്റെ ജലസമ്പത്ത് സംബന്ധിച്ച് സര്‍ക്കാര്‍ കണക്കെടുപ്പിനൊരുങ്ങുന്നു. അന്തര്‍സംസ്ഥാന നദീജല പ്രശ്‌നങ്ങള്‍ നിരന്തരം കോടതി വ്യവഹാരങ്ങളാകുന്ന സാഹചര്യത്തില്‍ സ്വന്തം ജലസമ്പത്തിന്റെ കൃത്യമായ കണക്ക് കൈയ്യിലില്ലാതെ പലപ്പോഴും കേരളം വെള്ളംകുടിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരത്തിനായാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കണക്കെടുപ്പിനൊരുങ്ങുന്നത്.
സംസ്ഥാന ജലവിഭവ വകുപ്പിനാണ് കണക്കെടുപ്പ് ചുമതല. ജലവിനിയോഗം സംബന്ധിച്ച് ജലവിഭവവകുപ്പും കെ എസ് ഇ ബോര്‍ഡും തമ്മില്‍ നിലനില്‍ക്കുന്ന ചില തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും കണക്കെടുപ്പ് അനിവാര്യമാണ്. കണക്കെടുപ്പിന്റെ ആവശ്യകത സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആര്‍.ഡി.എം) സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. 1997 - 99 കാലഘട്ടത്തില്‍ കേരളത്തിലെ ജലസമ്പത്ത് സംബന്ധിച്ച് സി.ഡബ്ല്യു.ആര്‍.ഡി.എം പഠനം നടത്തിയിരുന്നു. സി.ഡബ്ല്യു.ആര്‍.ഡി.എം ഉപരിതല ജലവിഭാഗം മേധാവി ആയിരുന്ന ഡോ. ഇ. ജെ. ജെയിംസിന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആകെയുള്ള വെള്ളത്തിന്റെ കണക്ക് ഈ റിപ്പോര്‍ട്ടില്‍ അപൂര്‍ണമാണെന്ന് അന്നേ വിലയിരുത്തലുണ്ടായിരുന്നു. മാത്രവുമല്ല അടുത്തിടെ ജലസമ്പത്തിന്റെ ഘടനയില്‍ കാര്യമായ മാറ്റവും ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്തെ 44 നദികള്‍, അവയുടെ പോഷക നദികള്‍,  ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടകോള്‍നിലമായ വേമ്പനാട്ടുകായല്‍, അഷ്ടമുടിക്കായല്‍, അണക്കെട്ടുകള്‍, തണ്ണീര്‍തടങ്ങള്‍, വലിയ കുളങ്ങള്‍, വലിയ തോടുകള്‍ എന്നിവയിലെ വെള്ളത്തിന്റെ ആകെ കണക്കാണ് ജലവിഭവവകുപ്പ് ശേഖരിക്കുന്നത്. നാഷണല്‍ റിമോട്ട് സെന്‍സിങ് സാറ്റലൈറ്റിന്റെ സഹായത്തോടെ കണക്കെടുപ്പ് നടത്താനാണ് തീരുമാനം. ഡല്‍ഹി ഐ.ഐ.ടി, പൂനെ ദേശീയ ജല അക്കാദമി എന്നീ ഏജന്‍സികള്‍ ഉദ്യോഗസ്ഥര്‍ക്ക് കണക്കെടുപ്പില്‍ പരിശീലനം നല്‍കും. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ മുല്ലപ്പെരിയാര്‍, കാവേരി നദികളെ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തുന്നില്ല. അതേസമയം പറമ്പിക്കുളം - ആളിയാര്‍ അണക്കെട്ടുകള്‍ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
ജലത്തിന്റെ ലഭ്യതയും ഉപഭോഗവും പരിഗണിക്കുമ്പോള്‍ കേരളത്തിന് ആവശ്യമായ ജലം നദികളിലില്ലെന്നാണ് പമ്പ, അച്ചന്‍കോവില്‍, മൂവാറ്റുപുഴ, മീനച്ചില്‍, മണിമല ആറുകളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കേരളത്തിന്റെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂവാറ്റുപുഴ ആറ്റില്‍ 1671, മീനച്ചിലാറ്റില്‍ 203, മണിമല ആറ്റില്‍ 398, അച്ചന്‍കോവില്‍ ആറ്റില്‍ 459, പമ്പയില്‍ 3537 മില്യണ്‍ ക്യുബിക് മീറ്റര്‍   വെള്ളത്തിന്റെ കുറവ് ഒരു വര്‍ഷം അനുഭവപ്പെടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  15 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  15 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago