വധശ്രമക്കേസില്‍ ഒന്‍പത് പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിനതടവ്
തിരൂര്‍: വധശ്രമക്കേസില്‍ ഒന്‍പത് പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിനതടവ്. എ.ആര്‍ നഗര്‍ ചെണ്ടപ്പുറായ മണമ്മല്‍ ജിതേഷിനെ ആക്രമിച്ച സംഭവത്തില്‍ ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള പ്രതികളായ ചെണ്ടപ്പുറായ സ്വദേശികളായ മണമ്മല്‍ രാജേഷ് (28), നെടുങ്ങാട്ട് റിജു (29), നെടുങ്ങാട്ട് വിജേഷ് (30), നെടുങ്ങാട്ട് ദിലീപ് (31), നെടുങ്ങാട്ട് പ്രവീഷ് (24), താഴെചേളാരി കീരക്കാട്ട് പ്രിയേഷ് (27), ചെണ്ടപ്പുറായ നെച്ചിക്കാട്ട് അനൂപ് (24), നെടുങ്ങാട്ട് ഷിജിന്‍ജിത് (28), ചെണ്ടപ്പുറായ പൂതേരിവളപ്പില്‍ വിനീഷ് (28) എന്നിവരെയാണ് തിരൂര്‍ അസി. സെഷന്‍സ് ജഡ്ജി എം.കെ നിര്‍മല ശിക്ഷിച്ചത്.
തടവിന് പുറമേ അയ്യായിരം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കല്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം. കേസിലെ പത്താം പ്രതി രജീഷ് വിചാരണ കാലയളവില്‍ മരണപ്പെട്ടിരുന്നു.
നിര്‍മാണ തൊഴിലാളിയായിരുന്ന ജിതേഷിനെ 2011 ആഗസ്റ്റ് 12ന് കൊടുവായൂര്‍ ബസ് സ്‌റ്റോപ്പില്‍ വച്ച് ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ശിക്ഷ. തിരൂരങ്ങാടി പൊലിസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ ഗവ. പ്ലീഡര്‍ കെ.എ കൃഷ്ണകുമാര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."