ഏക സിവില്‍ കോഡ് മതേതര സംസ്കാരത്തിന് ഭീഷണി
വടക്കാഞ്ചേരി: രാജ്യത്ത് കാലങ്ങളായി സൂക്ഷിച്ചു പോരുന്ന മതേതര സംസ്കാരം തകര്‍ക്കാനേ ഏക സിവില്‍ കോഡ് ഉപകരിക്കൂ എന്നും രാജ്യത്തെ ഹൈന്ദവ വല്‍ക്കരിക്കാനുള്ള ഗൂഢ നീക്കമാണെന്നും സമസ്ത സംസ്ഥാന ഓര്‍ഗനൈസര്‍ ഉസ്താദ് ഉമ്മര്‍ മൗലവി വയനാട് പറഞ്ഞു. സുന്നീ മഹല്ല് ഫെഡറേഷന് ഓട്ടുപാറ മേഖലാ കണ്വന്ഷന് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. അദ്ദേഹം സുന്നീ മഹല്ല് ഫെഡറേഷന് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ് മമ്മി യോഗം ഉദ്ഘാടനം ചെയ്തു. ബഷീര്‍ കല്ലേപ്പാടം അധ്യക്ഷനായി. പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. അബ്ദുള്‍സലാം ഓട്ടുപാറ (പ്രസി.), മുഹമ്മദ് ഷഫീഖ് കരുതക്കാട് (സെക്രട്ടറി), മുഹമ്മദ് എസ്.കെ മങ്കര (ട്രഷര്‍), ഷെയ്ക്ക് അഹമ്മദ് കല്ലംപാറ, മൊയ്തീന് കാഞ്ഞിരക്കോട് (വൈ. പ്രസി), കെ.യു മുഹമ്മദ് മങ്കര, എ.കെ അബ്ദുള്‍ റഹ്മാന്, കെ.കെ റഷീദ്, ഷെയ്ക്ക് ഹുസൈന് കല്ലംമ്പാറ, വി.എ ഉമൈര്‍, പി.എ മുഹമ്മദ് കുട്ടി, എം.എ ഉമ്മര്‍, എന്‍.എ അബൂബക്കര്‍ (എക്സി. മെമ്പര്‍മാര്‍), മുഹമ്മദ് ഷഫീഖ് സ്വാഗതവും, കെ.കെ ഇബ്രാഹിം അന്‍വരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."