ആളൊഴിഞ്ഞ കെട്ടിടത്തിലും പണം നിറഞ്ഞ കൗണ്ടറുകള്‍
ബോവിക്കാനം: ആളൊഴിഞ്ഞ കെട്ടിടങ്ങള്‍ക്കകത്തും പണം നിറഞ്ഞ കൗണ്ടറുകള്‍ ഉണ്ടെന്നതാണ് കാസര്‍കോട്ടെയും ബോവിക്കാനത്തെയും മറ്റ് സമീപ നഗരങ്ങളിലെയും അവസ്ഥ.
പ്രവാസികളും വ്യവസായ പ്രമുഖരും തിങ്ങിപാര്‍ക്കുന്ന കാസര്‍കോട് നഗരത്തില്‍ പോലുമുണ്ട് ആളൊഴിഞ്ഞ കെട്ടിടങ്ങളില്‍ എ.ടി.എം കൗണ്ടറുകള്‍.
രാപ്പകല്‍ വിത്യാസമില്ലാതെ ദിവസേന നിരവധി ഇടപാടുക്കാരെത്തുന്ന ടൗണിലെ എ.ടി.എമ്മുകളില്‍ നിന്നും പണമെടുക്കാന്‍ എത്തുന്നവര്‍ സ്വന്തമായി സുരക്ഷ ഒരുക്കേണ്ട ദുരവസ്ഥയിലാണ്.
ബോവിക്കാനം നഗരത്തിലെ ഒരു സ്വകാര്യ കെട്ടിത്തിന്റെ മുറിയില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എം കൗണ്ടറില്‍ രാത്രി കാലങ്ങളില്‍ എത്തുന്ന ഇടപാടുകാര്‍ക്ക് ഒരു സുരക്ഷയുമില്ലെന്നു മാത്രമല്ല. ആവശ്യത്തിനു വെളിച്ചം പോലുമില്ല. പുറമെ നിന്ന് നോക്കിയാല്‍ കാണാന്‍ പറ്റാത്ത തരത്തില്‍ കെട്ടിടത്തിന്റെ അകത്ത് പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മായതിനാല്‍ രാത്രി ഇവിടെ എന്തു സംഭവിച്ചാലും പുറമെ അറിയാന്‍ സാധിക്കില്ല. എ.ടി.എമ്മുകളില്‍ കവര്‍ച്ചയും മറ്റും പതിവാകുമ്പോഴും ഇവിടെ സുരക്ഷ ജിവനക്കാരെ നിയമിക്കാന്‍ പോലും ബാങ്ക് അതികൃതര്‍ തയ്യാറായിട്ടില്ല.
.ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്
* ബാങ്കുകള്‍ നല്‍കുന്ന കാര്‍ഡുകള്‍ ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കുക
* ബാങ്കു നല്‍കുന്ന പിന്‍ നമ്പര്‍ ഇടയ്ക്കിടെ മാറ്റുക എല്ലാ എ.ടി. എമ്മുകളിലും ഇതിനു സൗകര്യമുണ്ട്
* രഹസ്യസംഖ്യ ഒരിക്കലും കാര്‍ഡിലോ, കവറിലോ എഴുതി വയ്കാതിരിക്കുക
* കാര്‍ഡ് ഏതെങ്കിലും വിധത്തില്‍ കൈമോശം വന്നാല്‍, ഉടന്‍ തന്നെ ബാങ്ക് തന്നിരിക്കുന്ന പ്രത്യേക നമ്പറില്‍ ഫോണ്‍
ചെയ്തറിയിക്കുക
* മറ്റാരെങ്കിലും എ.ടി.എമ്മിനടുത്ത് നില്‍ക്കുന്ന അവസരത്തില്‍ അതു ഉപയോഗിക്കാതിരിക്കുക
* മറ്റാരും കാണാതെ യന്ത്രത്തില്‍ പിന്‍ നമ്പര്‍ രേഖപ്പെടുത്തുക
* എ.ടി. എം പ്രവര്‍ത്തിപ്പിക്കാന്‍ അജ്ഞാതരുടെ സഹായം തേടാതിരിക്കുക
* എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ മറ്റൊരാളെ അയക്കാതിരിക്കുക
നിര്‍ദേശിച്ച സുരക്ഷയും നടപ്പായില്ല
ജില്ലയിലെ എ.ടി.എമ്മുകളുടെ സുരക്ഷക്കായി അഞ്ചുമാസം മുമ്പ് പൊലിസ് എടുത്ത സുരക്ഷാ നടപടികളൊന്നും നടപ്പായില്ല. നടപ്പാകാതെ പോയ നടപടികള്‍ പൊലിസ് മേധാവികളുടെ ഓര്‍മയിലേക്ക്.
1. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു മണിവരെ പൊലിസ് നൈറ്റ് പട്രോളിംങ് സംഘവും ഹൈവേ പൊലിസ് സംഘവും പരിശോധന നടത്തണമെന്ന നിര്‍ദേശം കടലാസിലുറങ്ങുന്നു
2. എല്ലാ എ.ടി.എം കൗണ്ടറുകളിലും സുരക്ഷാ ഉദ്യേഗസ്ഥരെ നിയമിക്കണമെന്ന പൊലിസ് നിര്‍ദേശം ബാങ്കധികൃതര്‍ കാറ്റില്‍ പറത്തി.
3.പൊലിസ് നൈറ്റ് പട്രോളിംങ് സംഘം അതത് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ എ.ടി.എമ്മുകള്‍ നിരീക്ഷിക്കണമെന്ന തീരുമാനവും ഉപേക്ഷിക്കപ്പെട്ടു
4.എ.ടി.എം കൗണ്ടറുകളുടെ പിറകുവശം ദിവസേന പരിശോധിക്കുകയെന്നതു ബാങ്കധികൃതര്‍ പോലും മറന്നു
5.എ.ടി.എം തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ പൊലിസുകാര്‍ക്ക് പരിശീലനം നല്‍കുമെന്ന ജില്ലാ പൊലിസ് മേധാവിയുടെ തീരുമാനവും നടപ്പായില്ല
6.എ.ടി.എം കൗണ്ടറുകള്‍ക്കകത്തും പരിസരത്തും കൂടുതല്‍ വെളിച്ചം ഉണ്ടാക്കണമെന്നുള്ള പൊലിസിന്റെ നിര്‍ദേശം ബാങ്ക് അധികൃതര്‍ നടപ്പാക്കിയില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."