HOME
DETAILS

സി.പി.ഐ ഒത്താശയോടെ മകളെ തട്ടിക്കൊണ്ടുപോയി വിദ്യാര്‍ഥി നേതാവ് വിവാഹം ചെയ്തതായി മാതാപിതാക്കള്‍

  
backup
October 24 2016 | 21:10 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%92%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b6%e0%b4%af%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a4%e0%b4%9f



ചാവക്കാട്: കോളജിലേക്ക് പോയ മകളെ വിദ്യാര്‍ഥി നേതാവ് തട്ടിക്കൊണ്ടുപോയി സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ ഒത്താശയില്‍ വിവാഹം ചെയ്തതായി പരാതി. സി.പി.ഐ പ്രാദേശിക നേതാവും മന്ദലാംകുന്ന് യാസിന്‍പള്ളി ബീച്ച് സ്വദേശിയുമായ വലിയപുരക്കല്‍ ഇസ്മായില്‍ എന്ന വി.ജെ ഇസ്മായിലാണ് ജില്ലാ റൂറല്‍ എസ്.പിക്കും വടക്കേക്കാട് പൊലിസ് സ്റ്റേഷനിലും ഇത് സംബന്ധിച്ച പരാതി നല്‍കിയ ശേഷം ചാവക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരീച്ചത്.
ഇക്കഴിഞ്ഞ 20 നാണ് ഇസ്മായിലിന്റെ രണ്ടാമത്തെ മകള്‍ ഫെബി (22) ചാവക്കാട് മുതുവട്ടൂരിലെ സ്വകാര്യ കോളജിലേക്കായി പോയത്. സാധാരണ വരുന്ന നേരം കഴിഞ്ഞ ശേഷം 5.30 ഓടെ ഒരു ഫോണ്‍ കോളാണ് വീട്ടിലെത്തിയത്. സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ് ജില്ലാ ജോ.സെക്രട്ടറി ശ്യാല്‍ പുതുക്കാടാണ് താനെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി ഇയാള്‍ മകള്‍ തന്റെ കൂടെയുണ്ടെന്നും 'സേഫാ'ണെന്നും അറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശമായിരുന്നു അത്.
സംഭവത്തെക്കുറിച്ച് ഇസ്മായിലും ഭാര്യ സുലൈഖയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഇങ്ങനെ. മകള്‍ ഫെബി നേരത്തെ തൊടുപുഴയിലെ ഒരു പോളിടെക്‌നിക്കിലായിരുന്നു പഠിച്ചിരുന്നത്. ഇവിടെ എ.ഐ.എസ്.ഫിലെ സജീവ പ്രവര്‍ത്തകയായിരുന്ന ഫെബി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. പഠന കാലത്ത് മകള്‍ക്ക് ശ്യാലുമായി പരിചയമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ അടുപ്പത്തിലാണെന്നറിഞ്ഞ് മകളെ ഉപദേശിച്ചിരുന്നു. പിന്നീട് ചാവക്കാട് കോളജില്‍ പഠിക്കാന്‍ ചേര്‍ന്നത് കഴിഞ്ഞ മാസമായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. പിന്നീട് മകള്‍ ഇവിടെയാണ് പഠിക്കുന്നതെന്ന് ദിവ്യ എന്ന ഒരു പെണ്‍കുട്ടി വീട്ടിലേക്ക് ഫോണ്‍ ചോദിച്ച പിറ്റേദിവസമാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്.
സംഭവമറിഞ്ഞതോടെ ചാവക്കാട്ടെ സി.പിഐ നേതാവുമായി ജില്ലാ സെക്രട്ടറി വത്സരാജിനെ ബന്ധപ്പെട്ടു. പാര്‍ട്ടി ഓഫിസിലെത്തിയാണ് അദ്ദേഹത്തെ കണ്ടത്. മകളെ ഒരു നോക്ക് കാണാന്‍ അവസരമുണ്ടാക്കണമെന്ന് താനും ഭാര്യയും കരഞ്ഞ് കാല് പിടിച്ചും കേണാപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒടുക്കം ഫോണ്‍ ചെയ്യാന്‍ അവസരമുണ്ടായി. മോള്‍ കരയുന്നുണ്ടായിരുന്നു. ആരുടേയോ ഭീഷണിയിലാണവളെന്ന് ശബ്ദത്തിലൂടെ മനസിലായി. പെട്ടെന്ന് ഫോണ്‍ കട്ടാവുകയും ചെയ്തു. നിരാശരായി വീട്ടിലെത്തിയ ശേഷം മന്ത്രി വി.എസ് സുനില്‍ കുമാറിനെ വിളിച്ചു. അദ്ദേവുമായി നേരത്തെ പരിചയമുണ്ടായിരുന്നു. താന്‍ ഒരു മീറ്റിങ്ങിലാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. ചാവക്കാട് സി.ഐയെ കണ്ട് കാര്യം പറഞ്ഞു. അദ്ദേഹം പുതുക്കാട് സി.ഐയുമായി ബന്ധപ്പെട്ടു. അവര്‍ പലവട്ടം വിളിച്ചിട്ടും ശ്യാല്‍ വന്നില്ല. പാര്‍ട്ടി തീരുമാനിച്ചതാണെന്ന് പറഞ്ഞു.
പിന്നീട് ജില്ലാ പൊലിസ് മേധാവിക്ക് വീട്ടില്‍ പോയി പരാതി നല്‍കി. അവര്‍ വടക്കേക്കാട് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. പരാതി നല്‍കി. എഫ്.ഐ.ആറിട്ടു. പക്ഷെ ഒരു ഫലവുമുണ്ടായില്ല. തൃശൂര്‍ എം.പിയെ ഞായാറാഴ്ച വീണ്ടും വിളിച്ചു. തൃശൂരില്‍ ചെല്ലാനാവശ്യപ്പെട്ടു. വീണ്ടും തൃശൂരിലെ പാര്‍ട്ടി ഓഫിസിലേക്ക്. നാട്ടില്‍ നിന്ന് മൂത്തമകളും ഭാര്യയും സാമൂഹ്യ പ്രവര്‍ത്തകരായ ഖാലിദ് അല്‍സാഖിയും സുബൈറും ഒപ്പമുണ്ടായിരുന്നു.
മോളെ കാണണമെന്നും അവളുടെ ഇഷ്ടം എന്തു തന്നെയായാലും തങ്ങള്‍ നേരിട്ടറിയാണമെന്ന് ഇസ്മായിലും സുലൈഖയും ആവശ്യപ്പെട്ടു. ഉമ്മയും ഉപ്പയും മാത്രം സംസാരിച്ചാല്‍ മതിയെന്നു പറഞ്ഞ് അകത്ത് നിന്ന് കൂടെ ചെന്ന എല്ലാവരെയും പുറത്താക്കി. എന്നാല്‍ മോള്‍ക്കു ചുറ്റും കുറെ സ്ത്രീകളും യുവാക്കളും നില്‍ക്കുന്നത് കണ്ടു. അവളെ വെറുതെ വിട്ട് സ്വതന്ത്രയായി സംസാരിക്കാന്‍ അവര്‍ അനുവദിച്ചില്ല.
പിന്നില്‍ നിന്നുള്ള സ്ത്രീകള്‍ കസേരയില്‍ അവളെ നിര്‍ബന്ധിച്ച് തോളില്‍ പിടിച്ച് ഇരുത്തിയിരിക്കുയായിരുന്നു. ഇസ്മായിലിനെ പിടി വിടാതെ അവള്‍ ഉപ്പ പോകല്ലേ എന്ന് കരഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. മകളെ തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന് നേതാക്കളോട് വീണ്ടും ആവശ്യപ്പെട്ടത് ആരും കേട്ട ഭാവം കാണിച്ചില്ല. ഏറെ വിഷമത്തോടെ വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത് തിങ്കളാഴ്ച അവളുടെ വിവാഹമാണെന്ന്. പാര്‍ട്ടി ജില്ലാ സെക്രട്ടറി വത്സരാജിന്റെ പേരില്‍ പാര്‍ട്ടിയുടെ ലറ്റര്‍ ഹെഡില്‍ പുറത്തിറങ്ങിയ അറിയിപ്പ് സോഷ്യല്‍ മീഡിയ വഴിയാണ് വധുവായ മകളുടെ ഉമ്മയും ഉപ്പയും അറിയുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സഹോദരി പുത്രന്‍ ടി.എം ഷഹീറലിയും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികള്‍ക്ക് സ്വന്തം പേരില്‍ രണ്ടു വാഹനങ്ങള്‍ മാത്രം; അറിയിപ്പുമായി സഊദി

Saudi-arabia
  •  21 days ago
No Image

കണ്ണൂരിൽ വനിതാ പൊലിസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു

Kerala
  •  21 days ago
No Image

വിദ്യാർത്ഥികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതികൾക്ക് വിലക്ക്; അധികചെലവും അമിതഭാരവും

Tech
  •  21 days ago
No Image

നെതന്യാഹുവിനും യോവ് ഗാലന്റിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്

International
  •  21 days ago
No Image

ഒമ്പത് മാസത്തിനിടെ സഞ്ചരിച്ചത് 68.6 ദശലക്ഷം യാത്രികര്‍; വന്‍ നേട്ടവുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  21 days ago
No Image

ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണമെന്നാവശ്യപ്പെട്ട് ഡബ്ലുസിസി ഹൈക്കോടതിയില്‍

latest
  •  21 days ago
No Image

താമസ തൊഴില്‍ നിയമലംഘകരെ പിടികൂടാന്‍ പരിശോധന തുടര്‍ന്ന് കുവൈത്ത് 

Kuwait
  •  21 days ago
No Image

ബാഗ്ദാദ്, ബെയ്‌റൂട്ട് സര്‍വിസ് ഡിസംബര്‍ 31 വരെ റദ്ദാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍

uae
  •  21 days ago
No Image

അല്‍ സീബ് സ്ട്രീറ്റില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

oman
  •  21 days ago
No Image

ശബരിമല സുവര്‍ണാവസരമെന്ന പ്രസംഗം: പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

Kerala
  •  21 days ago