കാലവര്‍ഷം നേരത്തേ എത്തും: മഴ നനഞ്ഞ് തെരഞ്ഞെടുപ്പാവേശം
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം രണ്ടുദിവസം നേരത്തേ എത്തും. ഈ മാസം 28നും 30നും ഇടയില്‍ കാലവര്‍ഷം ആരംഭിക്കുമെന്നും പതിവില്‍ക്കൂടുതല്‍ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കി.
സംസ്ഥാനത്ത് ഇന്നലെ ചില സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ഇന്നുമുതല്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
17വരെ വ്യാപകമായി മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം. 15 മുതല്‍ 18 വരെ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. തെരഞ്ഞെടുപ്പു ദിവസം മഴയുണ്ടാകും.
ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിനാല്‍ സംസ്ഥാനത്തൊട്ടാകെ ചൂടു കുറഞ്ഞിട്ടുണ്ട്. പാലക്കാട്ടും ആലപ്പുഴയിലുമാണ് കൂടിയ ചൂടു രേഖപ്പെടുത്തിയത്. 36.8 ഡിഗ്രി സെല്‍ഷ്യസ്. കണ്ണൂര്‍(36), കോഴിക്കോട് (35.9), തിരുവനന്തപുരം (34), കൊച്ചി (35.2) ഡിഗ്രിയുമായിരുന്നു ചൂട്. ഇന്നലെ തിരുവനന്തപുരത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ കൊട്ടിക്കലാശത്തോടൊപ്പം മഴയും തകര്‍ത്തു പെയ്തു.
വോട്ടെടുപ്പ് ദിവസം ശക്തമായ മഴയുണ്ടായാല്‍ പോളിങ് ശതമാനത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ വാഹനങ്ങള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറെടുത്തു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."