എഴുത്തുകാരന്‍ സ്വന്തം കാലഘട്ടത്തെ അടയാളപ്പെടുത്തണം: ബന്യാമിന്‍
പെരുമ്പാവൂര്‍: ഏതൊരു എഴുത്തുകാരനും സ്വന്തം കാലഘട്ടത്തെ അടയാളപ്പെടുത്താന്‍ കഴിയണമെന്ന് പ്രശസ്ത നോവലിസ്റ്റ് ബന്യാമിന്‍ അഭിപ്രായപ്പെട്ടു. വര്‍ത്തമാന കാലത്തോട് പ്രതികരിക്കാത്ത എഴുത്ത് കാലാതിവര്‍ത്തിയാകുമെന്ന് കരുതാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യെസ് പ്രസ് ബുക്‌സ് ഏര്‍പ്പെടുത്തിയ നോവല്‍ പുരസ്‌കാരം സമര്‍പ്പിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയ പുരസ്‌കാരം കണക്കൂര്‍ ആര്‍ സുരേഷ് കുമാര്‍ ഏറ്റുവാങ്ങി. മത്സരത്തിനുണ്ടായിരുന്ന നൂറിലേറെ നോവലുകളില്‍ നിന്ന് കണക്കൂരിന്റെ ഗോമന്തകം എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായത്. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രാവിലെ നടന്ന പൊതുസമ്മേളനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍, യെസ് മലയാളം ഓണ്‍ലൈന്‍ എഡിറ്റര്‍ ശാരി ശിവദത്ത്, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ രശ്മി വിനോദ് എന്നിവര്‍ പ്രസംഗിച്ചു. യെസ് മലയാളം എ അയ്യപ്പന്‍ പതിപ്പ് കവി ലൂയിസ് പീറ്റര്‍ അയ്യപ്പന്റെ സുഹൃത്ത് കെ മുരളീധരന് നല്‍കി പ്രകാശനം ചെയ്തു.
മാത്യു പനന്താനത്തിന്റെ അമരസ്വപ്നങ്ങള്‍ എന്ന ലേഖന സമാഹാരം കേരള സംഗീത നാടക അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍ ടി.എം എബ്രാഹം എല്‍ദോസ് കുന്നപ്പിള്ളിക്ക് നല്‍കി പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."