കേരളാ സര്‍വകലാശാലാ വാര്‍ത്തകള്‍
മൂല്യനിര്‍ണയ ക്യാംപ്
ഒക്‌ടോബര്‍ 18-ന് തുടങ്ങിയ രണ്ട്, നാല് സെമസ്റ്ററുകളുടെ ബി.എ, ബി.എസ്‌സി, ബി.കോം കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപുകള്‍ ഒക്‌ടോബര്‍ 28 വരെ ദീര്‍ഘിപ്പിച്ചു. എല്ലാ അധ്യാപകരും അതത് ക്യാംപുകളില്‍ തുടരേണ്ടതാണ്. അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ നവംബര്‍ 29-ന് തുടങ്ങും.
എം.ഫില്‍ വൈവ
കാര്യവട്ടം സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പിലെ എം.ഫില്‍ (2015-16 ബാച്ച്) വൈവ നവംബര്‍ ഒന്നിനും, ജിയോളജി പഠനവകുപ്പിലെ വൈവ നവംബര്‍ നാലിനും, യൂനിവേഴ്‌സിറ്റി കോളജിലെ കെമിസ്ട്രി പഠനവകുപ്പിലെ വൈവ നവംബര്‍ 21-നും നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.
പരീക്ഷാഫലം
ജൂലൈയില്‍ നടത്തിയ എം.എസ്‌സി ഡമോഗ്രഫി (സി.എസ്.എസ് - 2014-16 ബാച്ച്).
എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ (സി.എസ്.എസ് - 2014-16 ബാച്ച്).
എം.എസ്‌സി ജെനറ്റിക്‌സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിങ് (സി.എസ്.എസ് - 2014-16 ബാച്ച്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."