കനാലുകള്‍ നന്നാക്കിയില്ല: വെള്ളം കിട്ടാതെ കര്‍ഷകര്‍
കുഴല്‍മന്ദം: ജില്ലയില്‍ കാര്യമായ മഴ ലഭിക്കാതെ ദുരിതത്തിലായ കര്‍ഷകര്‍ക്ക് മഴക്കുമുന്നെ കനാലുകള്‍ നന്നാക്കാത്തത് ഇരുട്ടടിയായി. ഇതുമൂലം വെള്ളത്തിന്റെ ഒഴുക്കും തടസപ്പെട്ടു. ചേരാമംഗലം പദ്ധതി കനാലാണ് അറ്റകുറ്റപ്പണി വൈകുന്നതുമൂലം കാടുപിടിച്ചു കിടക്കുന്നത്.
കുഴല്‍മന്ദം, കോട്ടായി എരിമയൂര്‍, മേലാര്‍കോട് പഞ്ചായത്തുകളിലായി കിടക്കുന്ന കനാലിന്റെ അറ്റകുറ്റപ്പണി നടത്തുന്നത് അതത് പഞ്ചായത്തുകളാണ്. സാധാരണ ഗതിയില്‍ ഒന്നാം വിളയ്ക്ക് ശേഷമാണ് പഞ്ചായത്തുകള്‍ കനാല്‍ പണികള്‍ക്കു് തുടക്കം കുറിക്കുക. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് കനാല്‍ വൃത്തിയാക്കല്‍ നടത്തുക.
അമ്പത് മുതല്‍ നൂറ് വരെ തൊഴിലാളികളാണ് ഈ പണികള്‍ക്കായി ഇറങ്ങുന്നത്. ഇതുമൂലം കര്‍ഷകര്‍ക്ക് തൊഴിലാളികളെ കിട്ടാത്ത അവസ്ഥയും അറ്റകുറ്റപ്പണികള്‍ വരുത്തിവെച്ചിരുന്നു. കനാല്‍ അറ്റകുറ്റപ്പണി നേരത്തെ നടത്തണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ അത് ഗൗനിക്കാറില്ല.
മഴ കുറവായതുമൂലം കുഴല്‍മന്ദം, കോട്ടായി പ്രദേശങ്ങളില്‍ കൃഷി ഉണക്ക ഭീഷണി നേരിടുന്നതായി പാടശേഖര സമിതിക്കാര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ മേലാര്‍കോട്, എരിമയൂര്‍ ഭാഗങ്ങളില്‍ കനാലുകളില്‍ നിറയെ വെള്ളമുണ്ടെങ്കിലും അത് ചെടികള്‍ നിറഞ്ഞ് നില്‍ക്കുന്നതുമൂലം കാവശ്ശേരി മേഖലയില്‍ കനാലുകളിലെ പാഴായി പോവുന്ന വെള്ളമാണ് ഈ സമയങ്ങളില്‍ കനാലിലേക്കു തുറന്നു വിടുന്നത്. കൂടാതെ മഴവെള്ളവും കനാലില്‍ ഒഴുകി എത്തുന്നുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാണെങ്കില്‍ മാത്രമേ വാലറ്റ പ്രദേശമായ മേഖലകളില്‍ വെള്ളം എത്തുകയുള്ളൂ.
രണ്ടാം വിളയ്ക്ക് പൂര്‍ണമായും കനാല്‍വെള്ളമാണ് കര്‍ഷകര്‍ക്കാശ്രയം. മൂവ്വായിരത്തോളം ഹെക്ടര്‍ കൃഷിയിടങ്ങളിലേക്കാണ് പദ്ധതിയില്‍നിന്ന് വെള്ളം എത്തുന്നത്.
കനാല്‍ വൃത്തിയാക്കല്‍ നേരത്തെയാക്കിയാല്‍ അത്യാവശ്യഘട്ടങ്ങളില്‍ ഒന്നാം വിളക്കും കനാലില്‍നിന്നും വെള്ളം പാടങ്ങളിലേക്കെത്താന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."