എം.എസ്.എഫ് 'വിജയാരവം' 29 ന്
കോഴിക്കോട്: കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലെ കോളജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച യൂനിയന്‍ ഭാരവാഹികള്‍ക്കുള്ള എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സ്വീകരണം 'വിജയാരവം' 29 ന് രാവിലെ 10ന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും.
സ്വീകരണ പരിപാടി മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഡോ. എം.കെ മുനീര്‍ എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും. കാര്യക്ഷമമായ യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരിശീലന ക്ലാസുകളും നടക്കും. കാലിക്കറ്റ്, കണ്ണൂര്‍,എം.ജി, കുസാറ്റ് എന്നീ സര്‍വകലാശാലകളിലായി തെരഞ്ഞെടുക്കപ്പെട്ട യൂനിവേഴ്സിറ്റി യൂനിയന്‍, കോളജ് യൂനിയന്‍ ഭാരവാഹികള്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് മിസ്ഹബ് കിഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി.നവാസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."