HOME
DETAILS

മന്ത്രിയെ ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സിക്കെതിരേ കോഴിക്കോട്ട് സി.ഐ.ടി.യു സമരം

  
backup
October 26 2016 | 19:10 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95

കോഴിക്കോട്:  മന്ത്രി എ.കെ ശശീന്ദ്രന്‍ കൈകാര്യം ചെയ്യുന്ന ഗതാഗത വകുപ്പിനും കെ.എസ്.ആര്‍.ടി.സിക്കുമെതിരേ  സി.ഐ.ടി.യു സമരം. ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും കോഴിക്കോട് മാവൂര്‍ റോഡിലെ  കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാത്തതിന്റെ പേരിലാണെങ്കിലും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെ ഉന്നമിട്ടാണ് സി.ഐ.ടി.യു സമരമെന്ന് വ്യക്തം. ബന്ധു നിയമന വിവാദത്തില്‍ അകപ്പെട്ട് മന്ത്രി സ്ഥാനം ഒഴിയേണ്ടിവന്ന ഇ.പി ജയരാജനെതിരേ പരസ്യ നിലപാടെടുത്തതാണ് ശശീന്ദ്രനുനേരെ പരസ്യമായി തിരിയാന്‍ സി.ഐ.ടി.യുവിനെ പ്രേരിപ്പിച്ചത്.
ശശീന്ദ്രന്‍ മന്ത്രിയായ ശേഷം ബസ് ടെര്‍മിനലിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന പരോക്ഷ വിമര്‍ശനവുമായാണ് ഇന്നലെ മുതല്‍ കെ.എസ്.ആര്‍.ടി.സി എംപ്ലോയിസ് അസോസിയേഷന്‍ (സി.ഐ.ടി.യു) റിലേ സത്യഗ്രഹം ആരംഭിച്ചത്. കിട്ടിയ അവസരം മുതലെടുത്ത് ശശീന്ദ്രനെ സമ്മര്‍ദത്തിലാക്കാനാണ്  നീക്കം.   ഇന്നലെ ആരംഭിച്ച സമരം ചര്‍ച്ചയായതോടെ സത്യഗ്രഹം ഗതാഗത മന്ത്രിക്ക് എതിരല്ലെന്ന നിലപാടുമായി ചില സി.ഐ.ടി.യു നേതാക്കള്‍ പ്രതികരിച്ചു. എന്നാല്‍ മന്ത്രി ഇടപെട്ടിട്ടും പരിഹരിക്കാന്‍ സാധിക്കാത്ത വിഷയമായതിനാലാണ് പരസ്യ സമരമെന്ന് എംപ്ലോയിസ് അസോസിയേഷന്‍ ഭാരവാഹികള്‍ സൂചിപ്പിച്ചു.  യു.ഡി.എഫ് ഭരണകാലത്താണ് കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനും ഷോപ്പിങ് കോംപ്ലക്‌സും ഉദ്ഘാടനം ചെയ്തത്.
എന്നാല്‍ അക്കാലത്തൊന്നും സമരം ചെയ്യാത്ത സി.ഐ.ടി.യു ഇടതു ഭരണത്തില്‍ സമരത്തിന് ഇറങ്ങിയത് ഇടതുമുന്നണിയില്‍ അസ്വാരസ്യത്തിന് വഴിവച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ബസ് സ്‌റ്റേഷന്‍ കം ഷോപ്പിങ് കോംപ്‌ളക്‌സ് പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ജൂണ്‍ മാസത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യമായ ഇടപെടല്‍ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന വിമര്‍ശനമാണ് സി.ഐ.ടി.യുവിനുള്ളത്. ഭരണപക്ഷത്തു നിന്നു തന്നെ വിമര്‍ശനം ഉയരുന്നത് ഒഴിവാക്കാന്‍ ഇതുവരെ മൗനംപാലിച്ച സി.ഐ.ടി.യു അവസരം മുതലെടുത്ത് ഇപ്പോള്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്.
കെ.എസ്.ആര്‍.ടി.സിക്ക് വന്‍ നഷ്ടമുണ്ടാക്കി നടപടികള്‍ നീട്ടിക്കൊണ്ടുപോകുകയാണ് മാനേജ്‌മെന്റ് എന്ന ആരോപണത്തിലൂടെ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെ തന്നെയാണ് ലക്ഷ്യമിടുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ഓഫിസുകളും ബസ് ഓപ്പറേറ്റിങ്ങും ടെര്‍മിനലിലേക്ക് മാറ്റാത്തതിനാല്‍ മാസം ഏഴു ലക്ഷത്തിലധികം രൂപയാണ് നഷ്ടമുണ്ടാകുന്നത്. ഇവിടെ നിന്ന് ബസുകള്‍ ഓടിത്തുടങ്ങിയിട്ടും ജീവനക്കാര്‍ക്ക് ആവശ്യമായ ഒരു സൗകര്യവും ഇല്ല. പ്രാഥമിക സൗകര്യങ്ങള്‍ക്കുപോലും പ്രയാസപ്പെടുകയാണ്. യാത്രക്കാര്‍ കുടിവെള്ളതിന് പോലും അലയേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരം വേണമെന്ന ആവശ്യവും കോഴിക്കോട്ടുകാരനായ മന്ത്രി കണ്ടില്ലെന്ന് നടിച്ചുവെന്ന് സി.ഐ.ടി.യുവിന് ആക്ഷേപമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago
No Image

രാജ്യത്തെ ഇ-വാലറ്റുകള്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സഊദി ദേശീയ ബാങ്ക്

Saudi-arabia
  •  a month ago
No Image

ഏഷ്യാ കപ്പ് അണ്ടര്‍-19; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍

Cricket
  •  a month ago
No Image

രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം; ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

Kerala
  •  a month ago