കടല്‍ ഹര്‍ത്താല്‍: തീരക്കടലില്‍ പ്രതിഷേധമിരമ്പി
കൊച്ചി: പെയര്‍ ട്രോളിങ് ബോട്ടുകളുടെ മത്സ്യബന്ധനം തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയുള്ള തീരക്കടലില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം ഉപേക്ഷിച്ച് നടത്തിയ കടല്‍ ഹര്‍ത്താലില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ഇരമ്പി.
ഹര്‍ത്താല്‍ പൂര്‍ണമായിരുന്നെന്ന് മത്സ്യമേഖലാ സംയുക്ത സമരസമിതി നേതാക്കള്‍ അറിയിച്ചു. പണിമുടക്കി കൊച്ചി അഴിമുഖത്ത് എത്തിയ ഇന്‍ബോഡ് വള്ളങ്ങളും പേഴ്‌സീന്‍ ബോട്ടുകളും ചെറുവഞ്ചികളും പ്രകടനമായി കാളമുക്ക് ഹാര്‍ബറില്‍ സംഗമിച്ചു നടത്തിയ സമ്മേളനം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
പൊതുസമൂഹത്തിന്റെ ഭക്ഷ്യ കലവറയിലെ അവിഭാജ്യഘടകമായ മത്സ്യ ഇനങ്ങളുടെ ഉന്മൂലനാശത്തിന് ഇടവരുന്ന പെയര്‍ ബോട്ടുകളെ നിയമംമൂലം നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നിലനില്‍പ്പിനായുള്ള വരും ദിവസങ്ങളിലെ പോരാട്ടങ്ങളില്‍ പൊതു സമൂഹവും അണിനിരക്കണമെന്ന് സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു. പ്രതീകാത്മകമായി മത്സ്യത്തൊഴിലാളികള്‍ സമ്മേളനനഗറില്‍ പെയര്‍ ബോട്ടും വലയും കത്തിച്ചു.
സമരസമിതി ചെയര്‍മാന്‍ പി.വി ജനാര്‍ദനന്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ജാക്‌സണ്‍ പൊള്ളയില്‍ കടലവകാശ പ്രഖ്യാപനം നടത്തി. സെക്രട്ടറി പി.വി ദയാനന്ദന്‍, വി.ഡി മജീന്ദ്രന്‍, ലാല്‍ കോയിപ്പറമ്പില്‍, പി.ജി സൗമിത്രന്‍, വി.ശശി കുമാര്‍, പി.വി ജയന്‍ പ്രസംഗിച്ചു. പ്രതിഷേധപ്രകടനത്തിന് പി.കെ മുരളി, പി.ബി ഉണ്ണികൃഷ്ണന്‍, പി.വി വില്‍സണ്‍, സ്റ്റീഫന്‍ നെറ്റോ, ബെര്‍ളി വാച്ചാക്കല്‍, ഗോപി കിഴക്കേടത്ത്, എം.പി അബ്ദുല്‍ റാസിക്, ആശ്രയം രാജു, ആന്റണി ആറാട്ടുവഴി, വി.എസ് പൊടിയന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."