ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആര്‍.എസ്.എസിന്റെ ശ്രമം ചെറുക്കണം: കാനം രാജേന്ദ്രന്‍
ചേര്‍ത്തല: ജാതിയുടേയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടങ്ങള്‍ കൊയ്യാനുള്ള ആര്‍ എസ് എസിന്റെ ശ്രമങ്ങളെ അടിച്ചമര്‍ത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പുന്നപ്രവയലാര്‍ വാര്‍ഷിക വാരാചരണത്തിന്റെ ഭാഗമായി വയലാറില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിനായി മനുഷ്യരെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് ബി ജെ പി കൈക്കൊള്ളുന്നത്. ഇത് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സമാധാനവും ഇല്ലാതാക്കും. വര്‍ഗ്ഗീയതയെ എല്ലാത്തരത്തിലും പ്രോത്സാഹിപ്പിക്കുകയും സംരക്ഷണം നല്‍കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.
ചരിത്രം നിര്‍മ്മിച്ച ജനങ്ങള്‍ ചരിത്രം തിരുത്തിക്കുറിച്ചപ്പോഴാണ് പുന്നപ്രവയലാര്‍ പോലുള്ള പോരാട്ടങ്ങള്‍ ഉണ്ടായത്. ഇത്തരം പോരാട്ടങ്ങളിലൂടെ നാം കൈവരിച്ച സ്വാതന്ത്രം നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് നാമിന്ന് പോരാടുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ മഹാത്മജിയുടെയും ദേശീയ പ്രസ്ഥാനങ്ങളുടേയും പങ്ക് കുറച്ചു കാണുന്നില്ല.
എന്നാല്‍ ഇതിലൊന്നും തന്നെ സംഘപരിവാറിന്റെ സംഭാവനകളില്ലെന്ന സത്യം നാം തിരിച്ചറിയണം. മുത്തലാക്കും എകീകൃത സിവില്‍ കോഡും വഴി നരേന്ദ്രമോഡി ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ വര്‍ഗ്ഗീയ ധ്രുവീകരണമാണ്.
നമ്മുടെ ഭക്ഷണവും വസ്ത്രവും മറ്റൊരാള്‍ നിയന്ത്രിക്കേണ്ടിവരുമ്പോള്‍ രക്തസാക്ഷികള്‍ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം എവിടെ നില്‍ക്കുന്നുവെന്ന് നാം ചിന്തിക്കണം. സൈന്യത്തിന്റെ പ്രവര്‍ത്തനത്തില്‍പ്പോലും ഹിന്ദു മുസ്‌ലിം വേര്‍തിരുവുണ്ടാക്കി വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ ആര്‍ എസ്സ് എസ്സ് പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വികസനത്തിന് ഇടുതപക്ഷത്തിന്റെ തുടര്‍ഭരണം ഉണ്ടാകണമെന്ന് സമ്മേളനത്തില്‍ സംസാരിച്ച സമരസേനാനി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
ആര്‍ എസ് എസിന്റെ നിയന്ത്രണത്തിലുള്ള ഭരണമാണ് മോദി നടത്തുന്നത്. മതേതരത്വം സംരക്ഷിക്കാന്‍ ദേശീയ തലത്തില്‍ ഇടതു മതേതര ബദല്‍ രൂപപ്പെടണം. ആദിവാസികളെയും പിന്നോക്കക്കാരേയും ഇല്ലായ്മ ചെയ്യുകയെന്നതാണ് മോദിയുടെ നയം. കേന്ദ്രത്തിലെ പിന്തിരിപ്പന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണം.കേന്ദ്രത്തില്‍ മതേതര കക്ഷികള്‍ കൂട്ടായി മത്സരിച്ചാല്‍ ബി ജെ പി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാകുമെന്നും വി എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."