വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവം: അഞ്ചു പേര്‍ പിടിയില്‍
കടുത്തുരുത്തി: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുടമയെ മര്‍ദിക്കുകയും പണം മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ച് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. ഈ മാസം ഒന്നിന് കുറവിലങ്ങാട് പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വാറ്റുപുര ഭാഗത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കീപ്പള്ളിമ്യാലില്‍ മണിയന്‍ എന്നു വിളിക്കുന്ന വിജയനാണ് പരാതിക്കാരന്‍.
അതിരമ്പുഴ സ്വദേശി തെക്കേ ഇരട്ടനായില്‍ അനൂപ് (35), കൈപ്പുഴ ഓണംതുരുത്ത് കരികുളത്തില്‍ റിട്ട. എഎസ്‌ഐ മോഹനന്‍ (66), കടപ്ലാമറ്റം പെണ്ണാപറമ്പില്‍ കൊച്ചാപ്പി എന്നു വിളിക്കുന്ന സുനില്‍ (45), ഏറ്റുമാനൂര്‍ പുന്നവേലിതടത്തില്‍ പൊട്ടാസ് എന്ന് വിളിക്കുന്ന ജോമോന്‍ (36), പുന്നത്തുറ കമ്പിനിമല പള്‍സര്‍ കണ്ണന്‍ എന്ന് വിളിക്കുന്ന അനില്‍കുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. സംഭവദിവസം എട്ടംഗ പ്രതികള്‍ ഓട്ടോറിക്ഷയിലെത്തി വിജയനെ ബലമായി ഓട്ടോറിക്ഷയില്‍ പിടിച്ചു കയറ്റി വിജയന്റെ കടപ്പൂരിള്ള വീട്ടിലെത്തിച്ചു മര്‍ദിക്കുകയായിരുന്നു.
തുടര്‍ന്ന് വിജയന്റെ വീട്ടില്‍ നിന്നും പണവും മറ്റും മോഷ്ടിച്ച ശേഷം പ്രതികള്‍ സ്ഥലം വിട്ടു. തുടര്‍ന്ന് ചോദിക്കാനെത്തിയപ്പോള്‍ പ്രതികള്‍ വീണ്ടും ഇയാളെ മര്‍ദിച്ചു. ഇതുവഴി സ്വകാര്യ വാഹനത്തില്‍ കടന്നുപോയ ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ ഗോപകുമാര്‍ തടസം പിടിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ ഇദേഹത്തെയും മര്‍ദിച്ചു. വിജയന്റെ വീട്ടില്‍ മദ്യപിക്കുന്നതിനും അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നതിനും അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ വിജയനെ മര്‍ദിക്കുകയും മോഷണം നടത്തുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഈ സംഭവത്തിലും തടസം പിടിക്കാനെത്തി എസ.്‌ഐ മര്‍ദിച്ച കേസിലുമായി അറസ്റ്റ് ചെയ്ത പ്രതികളെ പാലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി സി.ഐ ബിനുകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."