എസ്.എഫ്.ഐ ആദായനികുതി ഓഫിസ് മാര്‍ച്ച് നടത്തി
കോഴിക്കോട്: എ.ബി.വി.പിക്കാരുടെ മര്‍ദനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് മുഹമ്മദിന്റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആദായനികുതി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
നജീബ്മുഹമ്മദിനെ കണ്ടെത്തുക, സംഘപരിവാര്‍ ഭീകരതയില്‍ നിന്നും കലാലയങ്ങളെ മോചിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് എസ.്എഫ്.ഐ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ക്രിസ്ത്യന്‍ കോളജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ആദായ നികുതി ഓഫിസിന് മുന്നില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ .എം നിനു അധ്യക്ഷയായി. ഫഹദ്ഖാന്‍, സച്ചിന്‍ദേവ്, രാഹുല്‍രാജ്, യു.പി അഖില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ലിന്റോ ജോസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എ .കെ ബിജിത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."