നന്ദിനി തൃപ്തി പാല് ഇനി കേരളത്തിലും
കണ്ണൂര്‍: കര്‍ണാടക കോഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ നന്ദിനി തൃ പ്തി പാല് ഇനി കേരളത്തിലും ലഭിക്കും. ദക്ഷിണ കന്നഡ കോഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂനിയന്‍ ലിമിറ്റഡാണ് കേരളത്തില്‍ പാലും മറ്റുത്പന്നങ്ങളും എത്തിക്കുന്നത്. മാറിവരുന്ന മാര്‍ക്കറ്റ് സംവിധാനങ്ങള്‍ കണക്കിലെടുത്ത് മാളുകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും മറ്റെല്ലാവര്‍ക്കും അനുയോജ്യമാകും വിധമാണു നന്ദിനി തൃപ്തി എന്ന ബ്രാന്‍ഡില്‍ പുതിയ ഉത്പന്നം പുറത്തിറക്കുന്നതെന്നു ദക്ഷിണ കന്നഡ മില്‍ക്ക് യൂനിയന്‍ പ്രസിഡന്റ് രവിരാജ് ഹെഗ്ഡെയും എം.ഡി ഡോ. ബി.വി സത്യനാരായണയും അറിയിച്ചു. 90 ദിവസം കാലാവധിയുള്ള രീതിയിലാണു പായ്ക്കിങ്. ഒരു മാസത്തേക്ക് ഒരുമിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കു തൃപ്തി പാല് ഏറെ സൗകര്യമാണ്. ചായക്കടകള്‍ക്കും ചെറിയ ഹോട്ടലുകള്‍ക്കും ഏറെ സൗകര്യപ്രദമാണ് തൃപ്തി പാലെന്നും കൂടുതല്‍ കപ്പ് ചായയും ഇതില്‍ നിന്ന് ലഭിക്കുമെന്നും എം.ഡി പറഞ്ഞു. ടൂറിസ്റ്റുകള്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കുമെല്ലാം തൃപ്തി പാല് പായ്ക്കുകളില്‍ നിന്നും നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കും. 500 മില്ലി ലിറ്റര്‍, 180 മില്ലി ലിറ്റര്‍ പായ്ക്കുകളിലാണു തൃ പ്തി പാല് വിതരണംചെയ്യുന്നത്. 500 മില്ലി ലിറ്ററിനു 22 രൂപയും 180 മില്ലി ലിറ്ററിനു 10 രൂപയുമാണു വില. തൃപ്തി പാലിന്റെ കേരള ലോഞ്ചിങ് കണ്ണൂരില്‍ നടി സനുഷ നിര്‍വഹിച്ചു. ദക്ഷിണ കന്നഡ മില്‍ക്ക് യൂനിയന്‍ പ്രസിഡന്റ് രവിരാജ് ഹെഗ്ഡെ അധ്യക്ഷനായി. എം.ഡി ഡോ. ബി.വി. സത്യനാരായണ, ഡയറക്ടര്‍മാരായ പദ്മനാഭ ഷെട്ടി, അശോക് കുമാര്‍ ഷെട്ടി, ഉദയ കൊട്ടിയാന്, നാരായണ പ്രകാശ്, ഡോ. കെ.എം.ലോഹിതേശ്വര, രാജേഷ് കുമാര്‍ മൂര്‍ത്തി സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."