HOME
DETAILS

വന്യമൃഗങ്ങളെ കൊണ്ട് പൊറുതിമുട്ടി ജില്ലയുടെ കിഴക്കന്‍ മേഖല

  
backup
October 31 2016 | 01:10 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b1%e0%b5%81


കഞ്ചിക്കോട്: ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ വന്യജീവികള്‍ കൃഷിഭൂമി ആക്രമിക്കുന്നത് വ്യാപകമാവുന്നു. പാലക്കാട് നഗരത്തില്‍നിന്ന്് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുളള കൊട്ടേക്കാടില്‍ ഇപ്പോഴും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ താമസിക്കുന്ന സ്ഥലമാണ്.  
കൊട്ടേക്കാടിനടുത്ത ആറങ്ങോട്ടുപറമ്പില്‍ കൃഷിഭൂമിയും വനഭൂമിയും കൈകോര്‍ക്കുന്നു. നൂറു കണക്കിന് ഏക്കറിലെ വാഴ, നെല്ല്, തെങ്ങ്, കവുങ്ങ് ആന പിഴുതെറിയുന്നു. കഴിഞ്ഞ ആറു വര്‍ഷമായാണ് ഇവിടെ ആനയുടെ ആക്രമണം കൂടിയതെന്ന് ആറങ്ങോട്ടുപറമ്പിലെ കര്‍ഷകനായ മാണിച്ചന്‍ പറയുന്നു.
പടക്കം പൊട്ടിച്ചും വേലി കെട്ടിയും ആനയെ അകറ്റാനുള്ള ശ്രമം നടത്തുന്നു. കാടുകള്‍ വെട്ടിക്കളഞ്ഞാല്‍ ആനയെ ദൂരെനിന്ന് കാണാമെന്നും ഇവയെ അകറ്റാന്‍ കഴിയുമെന്നും കര്‍ഷകര്‍ പറഞ്ഞതിനോട് വനംവകുപ്പിന്റെ വനം സംരക്ഷണനിയമങ്ങള്‍ ഒത്തുപോകുന്നില്ല. മയക്കുവെടി വച്ച് ആനയെ പിടികൂടി ഉള്‍ക്കാട്ടില്‍ കൊണ്ടുവിടുകയെന്ന നിര്‍ദേശവും വനംവകുപ്പിന് സ്വീകാര്യമല്ല.
കോച്ച് ഫാക്ടറിക്കായി കഞ്ചിക്കോട് മേഖലയില്‍ ഏറ്റെടുത്ത 250 ഏക്കറോളം സ്ഥലം കാടുപിടിച്ചു കിടക്കുന്നതും ആനയ്ക്ക് പുതിയ താവളമാവുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. പെറ്റുപെരുകുന്ന പന്നിക്കൂട്ടങ്ങളും കര്‍ഷകര്‍ക്ക് ഭീഷണിതന്നെ. ആനകളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചു. കാട്ടിലെ വന്യമൃഗസാന്ദ്രത വര്‍ധിച്ചത് വന്യജീവികളുടെ ഭക്ഷ്യവ്യവസ്ഥയുടെ സന്തുലനത്തെ തകിടം മറിയ്ക്കുകയാണ്. കാര്‍ഷിക വിഭവങ്ങള്‍ രുചിച്ചുനോക്കുന്ന പ്രവണത തന്നെ വര്‍ധിച്ചു വരികയാണ്.
കൃഷിയിടങ്ങളിലെയും പാര്‍പ്പിട സ്ഥാനങ്ങളിലെയും വന്യമൃഗശല്യം നിയന്ത്രിക്കാനുള്ള പ്രാഥമിക നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. എം.ബി. രാജേഷ് എം.പി വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തില്‍ വാളയാര്‍ മുതല്‍ മണ്ണാര്‍ക്കാട് മേഖല വരെ 79 കിലോമീറ്റര്‍ വൈദ്യുതവേലി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൃഷിയിടങ്ങളില്‍ നടത്തുന്ന ശല്യത്തിന് പുറമെ റെയില്‍പാതകളിലും പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ആനകള്‍. കഴിഞ്ഞമാസം വാളയാറിനപ്പുറം എട്ടിമടയ്ക്കടുത്ത് തമിഴ്‌നാട് അതിര്‍ത്തിയില്‍ കാട്ടാന ട്രെയിനിടിച്ച് ചെരിഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിരവധി ആനകള്‍ ഈ മേഖലയില്‍ ട്രെയിനിടിച്ച്് ചെരിഞ്ഞു. ഇത് നേരിടാന്‍ കോയമ്പത്തൂരിനടുത്ത മധുക്കര മുതല്‍ വാളയാര്‍വരെ പദ്ധതി ആസൂത്രണം ചെയ്തു വരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  19 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  19 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  19 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  19 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  19 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  19 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  19 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  19 days ago