നിര്‍ത്തിയിട്ട ലോറിയില്‍ ബസിടിച്ച് ഡ്രൈവര്‍ മരിച്ചു
ചാലക്കുടി:ചാലക്കുടി പോട്ട മേല്‍പ്പാലത്തിന് മുകളില്‍ നിര്‍ത്തിയിട്ട ചരക്ക് ലോറിക്ക് പിന്നില്‍ ടൂറിസ്റ്റ് ബസിടിച്ച് ഡ്രൈവര്‍ മരിച്ചു. 25 പേര്‍ക്ക് പരുക്കേറ്റു. കുഴല്‍മന്ദം കണ്ണന്നൂര്‍ സ്വദേശി മേലേപ്പുറം വീട്ടില്‍ വേലായുധന്റെ മകന് സുരേന്ദ്രന്(45) ആണ് മരിച്ചത്. ക്ലീനര്‍ ദീപകിനെ ഗുരുതരാവസ്ഥയില്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്ന അപകടം.
തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേക്ക് പോയ കല്ലട ഗ്രൂപ്പിന്റെ ബസ് ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
സംഭവസ്ഥലത്തുതന്നെ സുരേന്ദ്രന് മരിച്ചു. ബസ് വെട്ടിപൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. രണ്ടുപേരൊഴികെ പരുക്കേറ്റ മറ്റുള്ളവരും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. പൊലിസെത്തി ക്രെയിന്‍ ഉപയോഗിച്ചാണ് വാഹനങ്ങള്‍ നീക്കം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."