മുഹൂര്‍ത്ത വ്യാപാരം നഷ്ടത്തില്‍ അവസാനിപ്പിച്ചു
മുംബൈ: ദീപാവലിയോടനുബന്ധിച്ചുള്ള പ്രത്യേക മുഹൂര്‍ത്ത നേട്ടത്തോടെ തുടങ്ങിയെങ്കിലും നേരിയ നഷ്ടത്തോടെ സൂചികകള്‍ക്ക് വ്യാപാരം അവസാനിപ്പിക്കേണ്ടിവന്നു. തുടക്കത്തില്‍ സെന്‍സെക്‌സ് 124. 49 പോയിന്റ് നേട്ടത്തിലെത്തിയപ്പോള്‍ നിഫ്റ്റയുടെ നേട്ടം 34.35 പോയിന്റായിരുന്നു. രാത്രി ഏഴോടെ സെന്‍സെക്‌സ് നേട്ടം 34.49 ആയും നിഫ്റ്റി 0.85 ആയി ചുരുങ്ങി.
1951 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 519 ഓഹരികള്‍ നഷ്ടത്തിലുമായി. ഇത്തവണ വ്യാപാരത്തിലുടനീളം തണുത്ത പ്രതികരണമായിരുന്നു. നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത് നേരിയ താഴ്ചയില്‍ 8626ലായിരുന്നു. സെന്‍സെക്‌സാകട്ടെ താഴ്ന്ന് 27930ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം മുഹൂര്‍ത്ത സമയമായി കണക്കാക്കിയിരുന്ന വൈകീട്ട് 5.45നും 6.45നും ഇടയില്‍ സെന്‍സക്‌സ് അവസാനിപ്പിച്ചത് 123 പോയന്റിലായിരുന്നു. അതായത് 0.48 ശതമാനത്തില്‍ 25, 866.95 ഉയര്‍ച്ചയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."