ശരീഅത്ത് സംരക്ഷണ സംഗമം
എടക്കര: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനതിരെ എസ്.കെ.എസ്.എസ്.എഫ് എടക്കര മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ശരീഅത്ത് സംരരക്ഷണ സംഗമം നാളെ വൈകീട്ട് ആറിന് എടക്കരയില്‍ നടക്കും. പി.വി അബ്ദുല്‍ വഹാബ് എംപി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ അസീസ് മുസ്ലിയാര് മൂത്തേടം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, സലീം എടക്കര തുടങ്ങിയവര്‍ സംബന്ധിക്കും. എടക്കര, വഴിക്കടവ്, പോത്തുകല്‍, ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകളില്‍ നടത്തുന്ന പ്രക്ഷോഭ യാത്ര ഇന്ന് രാവിലെ ഒന്‍പതിന് എടക്കര പാലത്തിങ്ങല്‍ മഖാം സിയാറത്തോടെ തുടക്കം കുറിക്കും. ഇസ്ഹാഖ് ഫൈസി ചാമപറമ്പ് നേതൃത്വം നല്‍കും. കെ.കെ. അമാനുള്ള ദാരിമി, ഉസ്മാന് ഫൈസി കാരപ്പുറം, സൈനുദ്ദീന്‍ ലത്വീഫി മെവള്ളിമുറ്റം, ഫള്ലുദ്ദീന്‍ ഫൈസി ചെമ്പംകൊല്ലി, ഫൈസല്‍ ഫൈസി മണിമൂളി, ഹംസ ഫൈസി എടക്കര, ശിഹാബ് ഫൈസി മരുത, അഷ്റഫ് ഫൈസി കാരപ്പുറം, റാഷിദ് മാസ്റ്റര്‍ മൂത്തേടം തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."