HOME
DETAILS
MAL
പാണമ്പ്രയില്‍ ബസിന് പിന്നില്‍ വാനിടിച്ച് അപകടം
backup
October 31 2016 | 21:10 PM
തേഞ്ഞിപ്പലം: ബസ് സ്റ്റോപ്പേില്‍ നിര്‍ത്തിയിട്ട ബസിനു പിന്നില്‍ വാനിടിച്ച് അപകടം. അപകടത്തില്‍ വാനിന്റെ ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാത പാണമ്പ്രയില്‍ ഇന്നലെ രാവിലെ 7.45ഓടെയായിരുന്നു അപകടം.
വേങ്ങര-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിനു പിന്നിലാണ് ചരക്കുമായി വന്ന വാന്‍ ഇടിച്ചത്. കോഴിക്കോട്ടേക്കുള്ള യാത്രയില്‍ പാണമ്പ്ര സ്റ്റോപ്പില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയതായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പിന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. വാനിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."