പട്ടാമ്പിയില്‍ ഐ.ഡി കാര്‍ഡ് മറന്ന യുവതിയും, ബട്ടണ്‍ അമരുന്നില്ല എന്ന് പറഞ്ഞ് മധ്യവയസ്‌കനും
പട്ടാമ്പി: സമ്മതിദാനവകാശം രേഖപ്പെടുത്താനെത്തിയ യുവതി വോട്ടേഴ്‌സ് സ്ലിപ്പ് നല്‍കി തുടര്‍ നടപടികള്‍ക്കായി ഐ.ഡി കാര്‍ഡ് പോളിങ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോളാണ് മറന്ന വിവരം അറിയുന്നത്. കിഴായൂര്‍ സ്‌കൂളിലെ ഒന്‍പതാം ബൂത്തിലാണ് സംഭവം. തിരിച്ചറിയല്‍ രേഖകളൊന്നും കൈവശമില്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. അതെ സമയം ബി.എല്‍.ഒ നല്‍കുന്ന ഫോട്ടോ പതിച്ച സ്ലിപ്പും യുവതിക്ക് യഥാസമയം കിട്ടാത്തതിനാല്‍ വിനയായി. മണിക്കൂറോളം ക്യൂവില്‍ നിന്ന യുവതിയുടെ അനാസ്ഥ പോളിങ് ഉദ്യോഗസ്ഥരെയും വട്ടം കറക്കി. ഇതെ ബൂത്തില്‍ തന്നെ മറ്റൊരു സംഭവത്തിനും കൂടി സാക്ഷ്യം വഹിക്കുകയാണ് പോളിങ് ഉദ്യോഗസ്ഥര്‍. മധ്യവയസ് കന്‍ വോട്ട് രേഖപ്പെടുത്താന്‍ വേണ്ടി കൗണ്ടറില്‍ കടന്ന് ബട്ടണ്‍ അമരുന്നില്ല എന്ന് പറഞ്ഞ് അവിടെ തന്നെ നില്‍ക്കുന്നു. ഉദ്യോഗസ്ഥര്‍ മാതൃകാ ബാലറ്റ് ഷീറ്റ് കാണിച്ച് കൊടുത്ത്് നീല ബട്ടണ്‍ അമര്‍ത്താന്‍ പറഞ്ഞെങ്കിലും അമരുന്നില്ല എന്ന മറുപടി കിട്ടിയപ്പോളാണ് പൊല്ലാപ്പായത്. യന്ത്ര തകരാറല്ല എന്നു ഉറപ്പ് വരുത്തിയ ഉദ്യോഗസ്ഥന്‍ കാര്യമന്വേഷിച്ചപ്പോഴാണ് മധ്യവയസ്‌കന്‍ ചെയ്ത അമളി മനസ്സിലായത്. സ്ഥാനാര്‍ഥിയുടെ ഫോട്ടോയുടെ മുകളില്‍ അമര്‍ത്തിയാണ് മധ്യവയസ്‌കന്‍ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിച്ചത്. പിന്നീട് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലില്‍ നിശ്ചിത ബട്ടണില്‍ തന്നെ അമര്‍ത്തി മധ്യവയസ്‌കന്‍ വോട്ട് രേഖപ്പെടുത്തി മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."