സൗജന്യ സ്തനാര്‍ബുദ നിര്‍ണയ ക്യാംപ്
പറവൂര്‍: ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച കാരുണ്യവര്‍ഷ സമാപനത്തോടനുബന്ധിച്ച് ഡോണ്‍ ബോസ്കോ ആശുപത്രിയില്‍ നടത്തുന്ന സൗജന്യ സ്തനാര്‍ബുദ നിര്‍ണയ ക്യാംപ് 17നു നടക്കും.രാവിലെ 9.30 ന് വി.ഡി സതീശന് എം.എല്‍ എ ഉദ്ഘാടനം ചെയ്യും.
ഡോ. രഞ്ജിനി പിള്ള ക്ലാസിന് നേതൃത്വം നല്‍കും. രണ്ടു മാസം നീണ്ടു നില്ക്കുന്ന പരിശോധന ക്യാംപില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കു പങ്കെടുക്കാം.ഇതില്‍ 1500 രൂപയോളം ചിലവ് വരുന്ന മാമോഗ്രാം, ആള്‍ട്രാ സൗണ്ട് സ്കാനിങ് എന്നിവ സൗജന്യമായി ചെയ്തു കൊടുക്കും. 40 വയസിനു മുകളിലുള്ള വനിതകള്‍ക്കാണു മുന്‍ഗണന. തുടര്‍ ചികിത്സ ആവശ്യമായ വര്‍ക്കും ഇളവുകള്‍ ലഭിക്കും.
ഡിസംബര്‍ 31 വരെയുള്ള സൗജന്യ നിരക്കിലുള്ള പ്രമേഹ രോഗനിര്‍ണയ പാക്കേജ് ഇതോടൊപ്പം ആരംഭിക്കും കാരുണ്യവര്‍ഷത്തോടനുബന്ധിച്ച് ആശുപത്രിയില്‍ നിന്നും 34 ലക്ഷത്തോളം രൂപയുടെ ചികിത്സാ സൗജന്യം നല്‍കിയതായി ഡയറക്ടര്‍ ഫാ: സാജു കണിച്ചുകുന്നത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."