കര്‍ഷകസംഘം ജില്ലാ സമ്മേളനം ആരംഭിച്ചു
കല്‍പ്പറ്റ: കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിന് തുടക്കമായി. കല്‍പ്പറ്റ ടി തങ്കപ്പന്‍ നഗറില്‍ (കല്‍പ്പറ്റ ജിനചന്ദ്ര ഓഡിറ്റോറിയം) ജില്ല പ്രസിഡന്റ് ടി ബി സുരേഷ് പതാക ഉയര്‍ത്തി. കിസാന്‍ സഭ അഖിലേന്ത്യ കമ്മറ്റിയംഗം കെ.കെ രാഗേഷ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു.
നവകേരളത്തെ പുരോഗമനപരമായി വാര്‍ത്തെടുക്കുന്നതില്‍ കര്‍ഷക സമരങ്ങള്‍ക്കുള്ള പങ്ക് നിസ്തുലമാണെന്നും മോഡി ഭരണത്തില്‍ കര്‍ഷക ആത്മഹത്യ 40 ശതമാനം വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.
സംഘാടകസമിതി ചെയര്‍മാന്‍ എം ഡി സെബാസ്റ്റിയന്‍ സ്വാഗതം പറഞ്ഞു. കെ ശശാങ്കന്‍ രക്തസാക്ഷി പ്രമേയവും കെ പി രാമചന്ദ്രന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം പ്രകാശ് സംഘടന റിപോര്‍ട്ട് അവതരിപ്പിച്ചു.
വ്യാഴാഴ്ച പ്രകടനത്തിന് ശേഷം പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. കിസാന്‍ സഭ അഖിലേന്ത്യ ട്രഷറര്‍ പി കൃഷ്ണപ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.എം ഷൗക്കത്ത്, വത്സന്‍ പനോളി, സി.പി.ഐ എം ജില്ല സെക്രട്ടറി എം വേലായുധന്‍, സംസ്ഥാന കമ്മിറ്റി അംഗം പി.എ മുഹമ്മദ്, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, കെ.വി മോഹനന്‍, വി.വി ബേബി എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു. 40 ജില്ല കമ്മിറ്റി അംഗങ്ങള്‍ അടക്കം 230 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."