ഒ.ഡി.എഫ് തിളക്കത്തില്‍ ജില്ല
കണ്ണൂര്‍: കേരളത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജന രഹിത സംസ്ഥാനമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചപ്പോള്‍ ആ പദവി കൈവരിച്ച രണ്ടാമത്തെ ജില്ലയായ കണ്ണൂരിന് അഭിമാനകരമായ നേട്ടം. എല്ലാ വീടുകളിലും മറ്റു താമസസ്ഥലങ്ങളിലും ടോയ്‌ലറ്റെന്ന ലക്ഷ്യം ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ ആദ്യഘട്ടത്തില്‍ തന്നെ പൂര്‍ത്തീകരിച്ച ജില്ലയെന്ന ബഹുമതിയാണ് കണ്ണൂരിനെ തേടിയെത്തിയത്. സംസ്ഥാനത്ത് തന്നെ ഏറ്റവുമാദ്യം സമ്പൂര്‍ണ ഒ.ഡി.എഫ് ആയി പ്രഖ്യാപനം നടത്തിയ ആദ്യ നാല് ബ്ലോക്ക് പഞ്ചായത്തുകളും കണ്ണൂരിലേതായിരുന്നു. ഇതില്‍ പാനൂര്‍, തലശ്ശേരി ബ്ലോക്കുകള്‍ ഒന്നാം സ്ഥാനവും കൂത്തുപറമ്പ് ബ്ലോക്ക് രണ്ടാം സ്ഥാനവും എടക്കാട് ബ്ലോക്ക് മൂന്നാം സ്ഥാനവും നേടി.
തിരുവനന്തപുരത്തു നടന്ന പ്രഖ്യാപന ചടങ്ങില്‍ ഇതിനുള്ള അവാര്‍ഡ് പ്രസിഡന്റുമാരായ കെ.ഇ കുഞ്ഞബ്ദുല്ല, എ അശോകന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയത് ജില്ലയ്ക്ക് അഭിമാനമായി. എല്ലാവര്‍ക്കും ടോയ്‌ലറ്റെന്ന ലക്ഷ്യം കൈവരിച്ച സംസ്ഥാനത്തെ ആദ്യ മൂന്നു ഗ്രാമപഞ്ചായത്തുകളിലൊന്നാവാന്‍ മാങ്ങാട്ടിടം പഞ്ചായത്തിന് സാധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ പ്രസീതയും സഹപ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു ഇതിനുള്ള അവാര്‍ഡ് മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിച്ചത്.
തൃശൂരിനു തൊട്ടുപിറകെ സമ്പൂര്‍ണ ഒ.ഡി.എഫ് പദവി നേടിയ രണ്ടാമത്തെ ജില്ലയ്ക്കുള്ള അവാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡി.ഡി. പി, ജില്ലാ ശുചിത്വ മിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഇതിനു പുറമെ ഒ.ഡി.എഫ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അഞ്ചരക്കണ്ടി വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ പ്രശാന്തനും മുഖ്യമന്ത്രിയുടെ ഉപ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."