HOME
DETAILS
MAL
വടക്കാഞ്ചേരി പീഡനം: കൗണ്‍സിലര്‍ ജയന്തനെ സസ്പെന്റ് ചെയ്യും
backup
November 04 2016 | 10:11 AM
തൃശ്ശൂര്‍: യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തെന്ന് ആരോപണം നേരിട്ട വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തനെ പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ സി.പി.എം ഏരിയാ കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തു. കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അത്താണി ലോക്കല്‍ കമ്മിറ്റിക്കു ശേഷമാണ് ആദ്യം ഏരിയ സെന്ററും പിന്നീട് ഏരിയ കമ്മിറ്റിയും യോഗം ചേര്‍ന്നത്. പൊലിസും പാര്‍ട്ടിയും ആരോപണം അന്വേഷിക്കുന്ന സാഹചര്യത്തില്‍ ജയന്തന് പാര്‍ട്ടി ആംഗമായി തുടരുന്നത് ശരിയല്ലെന്ന നിലാപാടണ് യോഗത്തില്‍ ഉയര്‍ന്നത്. അതിലുപരി ജയന്തന് കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന് യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."