ശബരിമല തീര്‍ഥാടനം; മിനിപമ്പയില്‍ ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കും
എടപ്പാള്‍: ശബരിമല തീര്‍ഥാടനത്തിലെ പ്രധാന ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പയില്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ നേരത്തെ ഒരുക്കും. കഴിഞ്ഞവര്‍ഷം മണ്ഡലകാലം ആരംഭിച്ചിട്ടും മിനിപമ്പയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാതിരുന്നത് വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് ഒരുക്കങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്.
16ന് ആരംഭിക്കുന്ന മണ്ഡലകാലത്തിന്റെ മുന്നോടിയായി പത്തിനു മുന്‍പുതന്നെ സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കും. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി കലക്ടര്‍മാരായ ജെ.ഒ അരുണ്‍, മോഹനന്‍, ജയശങ്കര്‍ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മിനിപമ്പയിലെത്തി പരിശോധന നടത്തി. തുടര്‍ന്നു വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം മിനിപമ്പയില്‍ ഒരുക്കേണ്ടണ്ട സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
തീര്‍ഥാടകര്‍ക്ക് ഇത്തവണ വിരിവയ്ക്കാന്‍ ദേശീയപാതയോരത്തെ പാര്‍ക്കിങ് സ്ഥലത്തും പുഴയോരത്തെ പുതിയ വ്യൂപോയിന്റിലും വിശ്രമപന്തല്‍ ഒരുക്കും.
കൂടാതെ പ്രദേശത്ത് കൂടുതല്‍ വൈദ്യുതവിളക്കുകളും സ്ഥാപിക്കും. തവനൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രദേശം ശുചീകരിക്കും.
തവനൂര്‍ റോഡ് ജങ്ഷന്‍ മുതല്‍ മിനിപമ്പവരെയും പൊന്നാനി പുതിയ ദേശീയപാതയിലെയും അനധികൃത കൈയേറ്റങ്ങളും കടകളും ഒഴിപ്പിക്കും. മിനിപമ്പയിലെ കച്ചവട സ്ഥാപനങ്ങളിലും ഭക്ഷണശാലകളിലും വില ഏകീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. മുഴുവന്‍ സമയവും പൊലിസ്, അഗ്‌നിശമനസേന, ആരോഗ്യവകുപ്പ്, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കും.
മിനിപമ്പ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. തിരൂര്‍ ആര്‍.ഡി.ഒ സുഭാഷ്, തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുബ്രഹ്മണ്യന്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."