ജയന്തന്റെ രാജി: വടക്കാഞ്ചേരിയില്‍ ഹര്‍ത്താല്‍ ഭാഗികം
വടക്കാഞ്ചേരി: വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ നഗരസഭ കൗണ്‍സിലര്‍ പി.എന്‍ ജയന്തനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താല്‍ ഭാഗികവും സമാധാനപരവും. സ്വകാര്യവാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നുണ്ട്.
വടക്കാഞ്ചേരി നഗരസഭാ പരിധിയില്‍ മാത്രമാണ് ഹര്‍ത്താല്‍ ഉള്ളത്. അതിനാല്‍ തന്നെ നഗരസഭാ പരിധിക്കു പുറത്തുനിന്നുള്ള വാഹനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.
രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.
ജയന്തനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം നിയമവ്യവസ്ഥയില്‍നിന്ന് രക്ഷപ്പെടുത്താന്‍ കൂട്ടുനിന്ന കൗണ്‍സിലര്‍മാരായ പി.ആര്‍ അരവിന്ദാക്ഷന്‍, അഡ്വ. എന്‍.എസ് മനോജ്, മധു അമ്പലപ്പുരം എന്നിവരും രാജിവയ്ക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."