HOME
DETAILS
MAL
ബഹുസ്വര സമൂഹത്തിന്റെ നിലനില്‍പ്പിന് പാര്‍ട്ടികള്‍ ജാഗരൂകരാകണം: സാമൂതിരി രാജ
backup
November 05 2016 | 21:11 PM
കോഴിക്കോട്: ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിന്റെ നിലനില്‍പ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗരൂകരാവകണമെന്ന് സാമൂതിരി രാജ കെ.സി ഉണ്ണി അനുജന്. 10 മുതല്‍ 12 വരെ കോഴിക്കോട്ട് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സിറ്റി സൗത്ത് മണ്ഡലം സംഘടിപ്പിച്ച ഗൃഹസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എ. സിജിത്ത് ഖാന്, സിറ്റി സൗത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി മന്‍സൂര്‍ മാങ്കാവ്, മണ്ഡലം ഭാരവാഹികളായ പി.വി ശംസുദ്ദീന്‍, റാഫി മുഖദാര്‍, എം. ഇഖ്ബാല്‍, പി.പി നുഹ്മാന്‍, സലാം വട്ടക്കിണര്‍, ഷമീര്‍ പള്ളക്കണ്ടി, സുഹൈബ് മുഖദാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."