അമയംകോടിലെ കുട്ടികള്‍ ഇനി എ.സി മുറിയിലിരുന്ന് പഠിക്കും
മലപ്പുറം: പയ്യനാട് അമയംകോടിലെ അങ്കണവാടിയിലെ കുട്ടികള്‍ ഇനി ശീതീകരിച്ച മുറിയിലിരുന്ന് ഉല്ലസിച്ച് പഠിക്കും. വേനല്‍ചൂടിലെ വെയിലില്‍ വിയര്‍ത്തൊലിച്ച് അസ്വസ്ഥരാവുന്ന അങ്കണവാടിയിലെ കുട്ടികള്‍ക്കു നാട്ടുകാരാണ് ആശ്വാസത്തിന്റെ കുളിരു നല്‍കിയത്. നാട്ടുകാരും രക്ഷാകര്‍തൃ സമിതിയും സഹകരിച്ചാണ് അങ്കണവാടിയില്‍ എയര്‍കണ്ടീഷന്‍ സ്ഥാപിച്ചത്.
സാധാരണക്കാരും കൂലിപ്പണിക്കാരും താമസിക്കുന്ന ഈ ഗ്രാമത്തിലെ അങ്കണവാടി വന്‍ നഗരങ്ങളിലെ വിദ്യാഭ്യാസ സൗകര്യങ്ങളോട് കിടപിടിക്കുന്ന വിധത്തില്‍ ആധുനികവത്കരണത്തിനു തുടക്കം കുറിക്കുവാനും പദ്ധതിയുണ്ട്. ശീതീകരിച്ച അങ്കണവാടിയുടെ ഉദ്ഘാടനം ഇന്നു രാവിലെ 10 ന് ഐ.സി.ഡി.എസ് മലപ്പുറം സി.ഡി.പി.ഒ മേരി ജോണ്‍ സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 26 ന് നടക്കുന്ന അങ്കണവാടി വാര്‍ഷികാഘോഷത്തില്‍ ഡിജിറ്റല്‍ ലൈബ്രറിയും തുറക്കും.
പുതുതലമുറക്ക് പഠിക്കാന്‍ ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റുളളവര്‍ക്കും പ്രജോദനമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. മലപ്പുറത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അങ്കണവാടി രക്ഷാകര്‍തൃ സമിതി സെക്രട്ടറി റസാഖ് മഞ്ചേരി, അധ്യാപിക ശ്രീവള്ളി, സമിതി അംഗം കണ്ണിയന്‍ അബൂബക്കര്‍, കെ.ടി ജാഫര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."