HOME
DETAILS

ജീവനക്കാരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു കെ.എസ്.ആര്‍.ടി.സി വെള്ളറട ഡിപ്പോയില്‍ പണിമുടക്ക്

  
backup
November 05 2016 | 23:11 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%aa%e0%b5%8d%e0%b4%b0


വെള്ളറട: കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്കുള്ളില്‍ക്കയറി കണ്ടക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സമരം. കഴിഞ്ഞദിവസമാണ് ബൈക്കിലെത്തിയ എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ കണ്ടക്ടര്‍ എന്‍.എ ലിയോണിനെ മര്‍ദിച്ചത്. അക്രമികളെ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് അറിയിച്ചിരുന്നുവെങ്കിലും ആരും പിടിയിലായില്ല. കെ.എസ്.ആര്‍.ടി.സി സംയുക്ത ട്രേഡ് യൂനിയനാണ് പണിമുടക്കുന്നത്.
ബസുകളെല്ലാം ആനപ്പാറ വര്‍ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ യാത്രികരെയും സമരം വലച്ചു. കണ്‍സഷനുമായി എത്തിയ വിദ്യാര്‍ഥികള്‍ റോഡുവക്കില്‍ വെള്ളറട ടൗണില്‍ നിസഹായരായി.
എസ്.എഫ്.ഐ പ്രവര്‍ത്തകരായതുകൊണ്ടാണ് പൊലിസ് അക്രമികളെ പിടികൂടാത്തതെന്് ഡിപ്പോ ജീവനക്കാര്‍ ആരോപിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്ന് വെള്ളറടയിലേക്കു രാത്രി സര്‍വിസ് നടത്തവെ എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ കണ്‍സഷന്‍ പതിക്കാതെ കണ്ടക്ടര്‍ ലിയോണിനെ ശല്യം ചെയ്തതിനാല്‍ ഇവരെ മലയിന്‍കീഴ് പൊലിസ് അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് ബസ് വെള്ളറട ഡിപ്പോയ്ക്കുള്ളില്‍ എത്തിയ ഉടന്‍ പിന്തുടര്‍ന്നെത്തിയവരാണ് കണ്ടക്ടറെ അടിച്ചുവീഴ്ത്തിയത്.
കെ.എസ്.ആര്‍.ടി.സി ഉന്നതാധികാരികള്‍ വെള്ളറടയിലെത്തി പണിമുടക്കിയ ജീവനക്കാരുമായി ചര്‍ച്ച നടത്തി. കണ്ടക്ടറെ മര്‍ദിച്ചവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും സി.ഐ അനില്‍കുമാര്‍ പറഞ്ഞു.
ഇന്നലെ രാവിലെ രണ്ട് കണ്ടക്ടര്‍മാര്‍ ജോലിക്കുള്ള കാര്‍ഡ് വാങ്ങിയിരുന്നു. അവര്‍ മാത്രം സര്‍വിസ് നടത്തിയാല്‍ മതിയെന്നു ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഉന്നതാധികൃതര്‍ അറിയിച്ചിരുന്നു. സമരം ചെയ്തവര്‍ക്കു ശിക്ഷാനടപടികള്‍ സ്വീകരിക്കാനുള്ള നടപടിയുടെ മുന്നോടിയാകാം ഇതെന്നു തൊഴിലാളികള്‍ സംശയിക്കുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago