HOME
DETAILS

പെര്‍മിറ്റ് നിബന്ധനകള്‍ ലംഘിച്ച് ബസുകളില്‍ പലചരക്ക് കടത്ത്

  
backup
November 07 2016 | 05:11 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

കോഴിക്കോട്: പാളയം ബസ് സ്റ്റാന്‍ഡില്‍ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന ബസുകള്‍ പെര്‍മിറ്റ് നിബന്ധനകള്‍ കാറ്റില്‍ പറത്തുന്നു. യാത്രക്കാരെ പരിഗണിക്കാതെ രാവിലെ പാളയത്തു നിന്ന് വിവിധ കടകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള പലചരക്ക്, വിപണന സാമഗ്രികള്‍ കുത്തിനിറച്ച് സര്‍വിസ് നടത്തിയാണ് ബസ് ജീവനക്കാര്‍ നിയമലംഘനം നടത്തുന്നത്. പുലര്‍ച്ചെ അഞ്ചുമുതല്‍ എട്ടുവരെയുള്ള സമയത്തിനിടക്കാണ് ബസ് ജീവനക്കാരുടെ ചരക്ക് കടത്ത് സജീവമാകുന്നത്. തക്കാളിപ്പെട്ടിയും വാഴക്കുലയുമുള്‍പ്പെടെയുള്ള പലചരക്ക് കടകളിലേക്കുള്ള സാധനങ്ങള്‍ കയറ്റിക്കഴിഞ്ഞാല്‍ പിന്നെ യാത്രക്കാര്‍ക്ക് കയറാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയാണ്.
അന്നശ്ശേരി, ചിറക്കുഴി, ചീക്കിലോട്, വേളൂര്‍, ഉള്ള്യേരി, നരിക്കുനി, പയിമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന ബസുകളാണ് ഇത്തരത്തില്‍ 'ഗുഡ്‌സ് സര്‍വിസ് ' നടത്തുന്നത്. ഇത്തരത്തില്‍ പുറപ്പെടുന്ന ബസുകളില്‍ മിക്കവയും യാത്രക്കാരെ ഒഴിവാക്കാന്‍ പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പോകാറില്ലെന്ന ആരോപണവും ശക്തമാണ്. ആദ്യത്തെ ട്രിപ്പുകളില്‍ യാത്രക്കാരെ കയറ്റിയാല്‍ ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ ഇത്തരത്തില്‍ ചരക്ക് കടത്തിയാല്‍ ലഭിക്കുമെന്നതാണ് ഇവരെ ഇതിനു പ്രേരിപ്പിക്കുന്നത്.
തക്കാളിപ്പെട്ടിക്ക് 20 രൂപ വരെയാണ് ജീവനക്കാര്‍ വാങ്ങുന്നത്. ഒരു ട്രിപ്പില്‍ ആയിരക്കണക്കിന് രൂപ വരെ സമ്പാദിക്കുന്ന ബസുകളുണ്ട്. നിര്‍ദിഷ്ട സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ലോഡുകള്‍ ഇറക്കാനുള്ള കടകള്‍ക്ക് മുന്നില്‍ യാത്രക്കാരെ ഇറക്കുന്ന വിരുതന്മാരും ബസ് ജീവനക്കാരുടെ കൂട്ടത്തിലുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.
മോട്ടോര്‍ വാഹന വകുപ്പും ട്രാഫിക് പൊലിസ് അധികൃതരും നിയമലംഘത്തിനെതിരായി നടപടി സ്വീകരിക്കാത്തതാണ് ഇവര്‍ക്ക് നിയമലംഘനത്തിനു പ്രേരണയാകുന്നതെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.

 

ലാഭമില്ലെങ്കില്‍ ഞങ്ങള്‍ ട്രിപ്പ് മുടക്കും; ആരുണ്ട് ചോദിക്കാന്‍


കോഴിക്കോട്: നഗരത്തില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ ട്രിപ്പ് മുടക്കുന്നത് പതിവായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ലാഭകരമല്ലെന്ന വാദമുയര്‍ത്തിയാണ് ഉള്‍പ്രദേശങ്ങളിലേക്കുള്ള സര്‍വിസുകളുള്‍പ്പെടെ ബസ് ഉടമകളും ജീവനക്കാരും ട്രിപ്പ് മുടക്കുന്നത്. പെര്‍മിറ്റ് പ്രകാരമുള്ള മുഴുവന്‍ ട്രിപ്പും സര്‍വിസ് നടത്തുന്ന ബസുകളുടെ എണ്ണം കുറവാണെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. ഫറോക്ക്, രാമനാട്ടുകര, ഉള്ള്യേരി, അത്തോളി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകള്‍ രാവിലെയും രാത്രിയും ട്രിപ്പ് മുടക്കുന്നത് പതിവാണ്. അത്തോളി ഭാഗത്തേക്കുള്ള ബസുടമകള്‍ അത്തോളി ബസ് ഓപറേറ്റേഴ്‌സ് സൊസൈറ്റി രൂപീകരിച്ച് ഇതിനു കീഴിലാണ് ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. ട്രിപ്പ് മുടക്കുന്നതിനാല്‍ രാത്രി എട്ടിനു ശേഷം ഈ ഭാഗത്തേക്കുള്ള യാത്ര അസാധ്യമായിരിക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ട്രിപ്പ് മുടക്കുന്ന ബസുകള്‍ രാത്രി അത്തോളി പൊലിസ് സ്റ്റേഷനു സമീപത്തു തന്നെയാണ് നിര്‍ത്തിയിടാറുള്ളത്. എന്നിട്ടും വേണ്ട നടപടിയുണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  12 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  12 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  12 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago