മോദിയുടെ ഭരണത്തിന്‍കീഴില്‍ ജനാധിപത്യം ഇരുണ്ടകാലത്തിലൂടെ കടന്നുപോകുന്നു: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയില്‍ ജനാധിപത്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരം തലയ്ക്കു പിടിച്ച സര്‍ക്കാര്‍ എതിര്‍ക്കുന്നവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് ഉത്തരങ്ങളില്ലാത്തതിനാല്‍ ചോദ്യങ്ങള്‍ അവരെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് അവര്‍ സാധാരക്കാരെ വിരട്ടുകയാണ്. പാര്‍ലമെന്റില്‍ സര്‍ക്കാരിന്റെ പരാജയം തുറന്നുകാട്ടണമെന്നും രാഹുല്‍ പറഞ്ഞു.
വിമുക്ത ഭടന്മാരോടും ക്രൂരമായ പെരുമാറ്റമാണ് സര്‍ക്കാരിന്റെത്. കൂടാതെ സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ വരുന്നത് കൊണ്ട് ചാനലുകള്‍ക്ക് പോലും വിലക്കേര്‍പ്പെടുത്തുകയാണ്. എന്‍.ഡി.ടി.വിക്കെതിരായ നടപടിയും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."