കിണറുകളിലെ വെള്ളം ഉപയോഗിച്ച് ഞാറ്റടിക്കാന്‍ തയ്യാറായി കര്‍ഷകര്‍
കൊടുവായൂര്‍: കിണറുകളിലെ വെള്ളം ഉപയോഗിച്ച് ഞാറ്റടിക്ക് കര്‍ഷകര്‍ തയ്യാറെടുക്കുന്നു. കൊടുവായൂര്‍, പെരുവെമ്പ്, പുതുനഗരം, പട്ടഞ്ചേരി, പെരുമാട്ടിഎന്നീ പഞ്ചായത്തുകളിലാണ് കിണറുകളില്‍നി്ന്നും കുഴല്‍കിണറുകളില്‍നിന്നും വെള്ളം പമ്പ്‌ചെയ്ത് ഞാറ്റടിഒരുക്കാന്‍ കര്‍ഷകര്‍ തയ്യാറെടുക്കുന്നത്.
മഴയെത്തുമെന്ന് പ്രതീക്ഷയില്‍ വിത്തുപാകി കാത്തിരുന്ന കര്‍ഷകര്‍ക്ക് മഴയെത്താതായത് തിരിച്ചടിയായി. ഇതില്‍നിന്നും രക്ഷതേടുന്നതിനാണ് കിണര്‍, കുളങ്ങള്‍, കുഴല്‍കിണര്‍ എന്നിവിടങ്ങളില്‍നിന്നും വെള്ളം പമ്പ്‌ചെയ്ത് ഞാറുകള്‍ പറിച്ച് നടുന്നപണികള്‍ക്ക് കര്‍ഷകര്‍ തുടക്കം കുറിച്ചിട്ടുള്ളത്.
നിലവില്‍ ഒരു മാസത്തിനു്ജലസേചനം നടത്തുവാന്‍ വെള്ളമുണ്ടെങ്കിലും വിള ഉണക്കംബാധിച്ച് നശിക്കേണ്ട അവസ്ഥയാണുണ്ടാകുന്നതെന്ന് മന്ദത്തുകാവിലെ ചന്ദ്രന്‍ പറയുന്നു. കൊയ്‌തെടുത്ത് നെല്‍പാടശേഖരം ഉഴുതുമറിക്കുന്നതിനും നിലമൊരുക്കലിനുമായി കുഴല്‍കിണര്‍ ഉപയോഗിച്ച് കര്‍ഷകരും ഉണ്ട്.
എന്നാല്‍, കുഴല്‍കിണറുകളിലെ വെള്ളം അമിതമായി ഉപയോഗിക്കുന്നതുമൂലം കുടിവെള്ള സ്രോതസ്സുകളില്‍ ജലനിരപ്പ് താഴുന്നതായും പരാതിഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."