അപകട ഭീഷണി ഉയര്‍ത്തി ദേശീയ പാതയുടെ വശങ്ങള് കാട് കയറുന്നു
കായംകുളം: അപകട ഭീഷണി ഉയര്‍ത്തി ദേശീയ പാതയുടെ വശങ്ങള് കാട് കയറുന്നു. ഹരിപ്പാടിനും കൃഷ്ണപുരത്തിനും ഇടയിലുള്ള ഭാഗങ്ങളിലാണ് യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡിനു ഇരുവശവും പുല്ലു വളര്‍ന്ന് കയറിയിരിക്കുന്നതു. കാല്‍നട യാത്രക്കാര്‍ക്ക് നടക്കാന്‍ കഴിയാത്ത നിലയില്‍ റോഡരികു പൂര്‍ണമായും പുല്ലുകളാല്‍ മൂടപ്പെട്ടിരിക്കുകയാണ്.
ചെറുറോഡുകളില്‍ നിന്നും ദേശീയ പാതയിലേക്ക് കടക്കുന്ന വാഹനങ്ങള്‍ക്ക് ദേശീയ പാതയിലൂടെ കടന്നുവരുന്ന വാഹനങ്ങള്‍ കാണുവാന്‍ കഴിയാത്തതു അപകടങ്ങള്‍ വര്ധിക്കുവാന് ഇടയാക്കിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിലുണ്ടായ അപകടങ്ങളില്‍ നിരവധി പേര്‍ക്കു ജീവന് നഷ്ടമാകുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ കാല്‍നട യാത്രക്കാര്‍ സഞ്ചരിക്കുന്ന കായംകുളം കെ എസ് ആര് ടി സി ജംഗ്ഷന് മുതല്‍ എം എസ് എം കോളേജ് വരെയുള്ള ഭാഗങ്ങളില്‍ യാത്ര ഇതുമൂലം ഏറെ ദുഷ്കരമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."