ജൈവ പച്ചക്കറി വിത്ത് വിതരണം നടത്തി
ചേര്‍ത്തല : വിഷമയമായ പച്ചക്കറി ഭക്ഷിച്ച് മാരക രോഗബാധ ജനങ്ങളില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിഷരഹിത ജൈവപച്ചക്കറി ഉല്‍പാദിപ്പിക്കുന്നത് മാതൃകാപരമാണെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.
കണ്ടമംഗലത്ത് കര്‍ഷകര്‍ക്കുള്ള ജൈവ പച്ചക്കറി വിത്ത് വിതരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ട മംഗലം രാജരാജേശ്വരി ക്ഷേത്രത്തിലെ ശ്രീകോവില്‍ പ്രതിഷ്ഠയോടനുബന്ധിച്ച് ജനവരിയില്‍ നടക്കുന്ന ചടങ്ങില്‍ അന്നദാനത്തിന് ജൈവപച്ചക്കറി ലഭ്യമാക്കുന്നതിനായാണ് ജൈവപച്ചക്കറി വിത്ത് വിതരണം നടത്തിയത്. ലോഗോ പ്രകാശനം സോനാ നായര്‍ നിര്‍വഹിച്ചു.
കണ്ടമംഗലം സ്‌കൂള്‍ മാനേജര്‍ പി.ജി.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യൂണിയന്‍ കണ്‍വീനര്‍ കെ.കെ.മഹേശന്‍, പഞ്ചായത്ത് പ്രസിഡന്റ് മെര്‍ലിന്‍ സുരേഷ്, കൃഷി ഓഫിസര്‍ സ്വപ്ന, പി.ഡി.ഗഗാറിന്‍ എന്നിവര്‍ പ്രസംഗിച്ചു.
കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളിലെ അയ്യായിരത്തില്‍പ്പരം അംഗ വീടുകളിലാണ് കൃഷി നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."