HOME
DETAILS

രണ്ടു ദിവസം കൊണ്ട് അട്ടപ്പാടിയിലെ ബാങ്കുകളിലെത്തിയത് 20 കോടി

  
backup
November 11 2016 | 23:11 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%82-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa


അഗളി: അട്ടപ്പാടിയിലെ ദേശസാല്‍കൃത ബാങ്കുകളില്‍ കഴിഞ്ഞ രണ്ടുദിവസം കൊണ്ടെത്തിയത് 20 കോടിയുടെ നോട്ടുകള്‍. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് പണം നിക്ഷേപിക്കാനാണ് ആദിവാസികളടക്കമുള്ളവര്‍ ഇവിടെ എത്തിയത്.
രാവിലെ ആറു മുതല്‍ ആദിവാസി സ്ത്രീകളുടെ ക്യൂ ബാങ്കുകള്‍ക്ക് മുന്നിലുണ്ടായിരുന്നു. ഇവിടത്തെ ജനസംഖ്യയില്‍ 40 ശതമാനം പേരും ആദിവാസികളാണ്. നിക്ഷേപിക്കാനെത്തിയത് വിവിധ പദ്ധതികളിലായി ലഭിച്ച പണം സ്വരൂപിച്ചുവച്ചതാണെന്ന് പറയുന്നുണ്ടെങ്കിലും ആദിവാസികളെ കള്ളപ്പണം വെളുപ്പിക്കാനായി ഉപയോഗിക്കുന്നുണ്ടെന്ന സംശയമുയര്‍ന്നിട്ടുണ്ട്. 10,000 മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപിച്ച ആദിവാസികളുണ്ടിവിടെ. ആദിവാസികള്‍ക്കുപുറമെ തമിഴ് കുടിയേറ്റക്കാരുടെ ക്യൂവും ബാങ്കുകള്‍ക്കു മുന്നിലുണ്ടായിരുന്നു. രാത്രി ഏഴു വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. കോടിക്കണക്കിന് രൂപയാണ് അട്ടപ്പാടിയില്‍ ആദിവാസി വികസനത്തിനായി സര്‍ക്കാരുകള്‍  ചെലവിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിന്റെയൊന്നും ഗുണം ആദിവാസികള്‍ക്ക് കിട്ടാറില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുമ്പിലാവിൽ ആംബുലൻസിന്‍റെ വഴി തടഞ്ഞ് കാർ അഭ്യാസം; ലൈസൻസ് സസ്പെൻഡ് ചെയ്തു

Kerala
  •  24 days ago
No Image

കുവൈത്ത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി 

Kuwait
  •  24 days ago
No Image

ട്രെയിൻ തട്ടി യുവതി മരിച്ചു, പേരിലെ സാമ്യത കേട്ട് ഓടിയെത്തിയ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  24 days ago
No Image

20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

Kerala
  •  24 days ago
No Image

നഴ്സിങ് വിദ്യാർഥിനിയുടെ മരണം; ആത്മഹത്യാ പ്രേരണയിൽ മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

Kerala
  •  24 days ago
No Image

മുദൈബിയില്‍ വാഹനാപകടം രണ്ടു മരണം 22പേര്‍ക്ക് പരിക്ക് 

oman
  •  24 days ago
No Image

മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ച യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ

Kerala
  •  24 days ago
No Image

ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്; അന്താരാഷ്ട്ര ക്രിമിനൽ കോടതി

International
  •  24 days ago
No Image

വിദേശികള്‍ക്ക് സ്വന്തം പേരില്‍ രണ്ടു വാഹനങ്ങള്‍ മാത്രം; അറിയിപ്പുമായി സഊദി

Saudi-arabia
  •  24 days ago
No Image

കണ്ണൂരിൽ വനിതാ പൊലിസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു

Kerala
  •  24 days ago